വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, വിവാഹം കഴിക്കാനുളള മൂഡ് പോയി എന്ന് അദ്ദേഹം എന്നോട് പറഞ്ഞു; സല്‍മാന്‍ ഖാനെക്കുറിച്ച് വെളിപ്പെടുത്തി അടുത്ത സുഹൃത്ത്

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, വിവാഹം കഴിക്കാനുളള മൂഡ് പോയി എന്ന് അദ്ദേഹം എന്നോട് പറഞ്ഞു; സല്‍മാന്‍ ഖാനെക്കുറിച്ച് വെളിപ്പെടുത്തി അടുത്ത സുഹൃത്ത്
സല്‍മാന്‍ ഖാന്റെ വിവാഹം ഇന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സല്‍മാന്റെ ഒരു വിവാഹത്തെ കുറിച്ചുള്ള കഥയാണ്. കപില്‍ ശര്‍മയുടെ ഷോയിലാണ് സല്ലുവിന്റെ അടുത്ത സുഹൃത്തും സിനിമ നിര്‍മ്മാതാവുമായ സജിദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

1999 നവംബര്‍ 18 ന് സല്‍മാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു എന്നാണ് സാജിദ് പറയുന്നത്.

താനും സല്‍മാനും വിവാഹം കഴിക്കേണ്ട എന്ന് തീരുമാനിച്ചതായിരുന്നു. എന്നാല്‍ ഒരു ദിവസം അദ്ദേഹത്തിന്റെ മനസ് മാറി നമുക്ക് വിവാഹം കഴിക്കാമെന്ന് പറഞ്ഞു.

ആ സമയത്ത് സല്‍മാന്റെ മനസില്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. എന്നാല്‍ തന്റെ മനസ്സില്‍ ആരും ഇല്ലായിരുന്നു. അങ്ങനെ തനിക്ക് വേണ്ടി ഒരു വധുവിനെ കണ്ടെത്തുകയും ചെയ്തു. വിവാഹത്തിനായി കാര്‍ഡ് അച്ചടിക്കുകയും ചെയ്തിരുന്നു.

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സല്‍മാന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതായി തന്നോട് പറഞ്ഞു. വിവാഹം കഴിക്കാനുളള മൂഡ് പോയി എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്നാല്‍ തനിക്ക് ഈ വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ കഴിഞ്ഞിരുന്നില്ലെന്നും സാജിദ് ഷോയില്‍ വെളിപ്പെടുത്തി. വിവാഹദിവസം സല്‍മാന്‍ പറഞ്ഞ രസകരമായ സംഭവവും നിര്‍മ്മാതാവ് വെളിപ്പടുത്തിയിരുന്നു. ഇപ്പോള്‍ വേണമെങ്കില്‍ ഇവിടെ നിന്ന് രക്ഷപ്പെടാം , പിന്നില്‍ കാര്‍ കിടപ്പുണ്ട് എന്നായിരുന്നു സല്‍മാന്‍ പറഞ്ഞത്. ഇതിന്റെ വീഡിയോയും ഷോയിലൂടെ പുറത്ത് വിട്ടിരുന്നു.Other News in this category4malayalees Recommends