യുകെയിലെ സ്ഥാപനങ്ങളില്‍ മിക്കവയും ജീവനക്കാരെ ഫുള്‍ടൈമായി ഓഫീസിലേക്ക് കൊണ്ടു വരാന്‍ ഉടനെയൊന്നും ഒരുങ്ങുന്നില്ല; ജീവനക്കാരെ ആഴ്ചയില്‍ കുറച്ച് ദിവസം ഓഫീസിലും കുറച്ച് ദിവസം വീടുകളിലും ഇരുത്തി ജോലി ചെയ്യിപ്പിക്കും; ഹൈബ്രിഡ് വര്‍ക്കിംഗും പരീക്ഷിക്കും

യുകെയിലെ സ്ഥാപനങ്ങളില്‍ മിക്കവയും ജീവനക്കാരെ ഫുള്‍ടൈമായി ഓഫീസിലേക്ക് കൊണ്ടു വരാന്‍ ഉടനെയൊന്നും ഒരുങ്ങുന്നില്ല; ജീവനക്കാരെ ആഴ്ചയില്‍ കുറച്ച് ദിവസം ഓഫീസിലും കുറച്ച് ദിവസം വീടുകളിലും ഇരുത്തി ജോലി ചെയ്യിപ്പിക്കും; ഹൈബ്രിഡ് വര്‍ക്കിംഗും പരീക്ഷിക്കും

യുകെയിലെ സ്ഥാപനങ്ങളില്‍ നല്ലൊരു ശതമാനവും തങ്ങളുടെ മുഴുവന്‍ ജീവനക്കാരെയും ഓഫീസുകളിലേക്ക് ഫുള്‍ ടൈം ജോലിക്കായി തിരിച്ചെത്തിക്കാന്‍ അടുത്ത കാലത്തൊന്നും ആലോചിക്കുന്നില്ലെന്ന നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത് വന്നു. യുകെയിലെ ഏതാണ്ട് 50 ഓളം വലിയ സ്ഥാപനങ്ങളാണ് ഇക്കാര്യം ബിബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ജീവനക്കാര്‍ കുറച്ച് ദിവസം ഓഫീസുകളിലിരുന്നും കുറച്ച് ദിവസം വീടുകളിലിരുന്നും ജോലി ചെയ്യുന്ന സിസ്റ്റം പിന്തുടരാനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്നാണ് 43 സ്ഥാപനങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.


ഇത് പ്രകാരം ജീവനക്കാരോട് ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ വീടുകളിലിരുന്ന് ജോലി ചെയ്യാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഹൈബ്രിഡ് വര്‍ക്കിംഗ് എന്ന രീതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് നാല് സ്ഥാപനങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം കുറച്ച് നേരം വീടുകളിലിരുന്നും കുറച്ച് നേരം ഓഫീസിലിരുന്നും ജോലി ചെയ്യുന്ന രീതിയാണിത്. നിലവില്‍ സാധ്യമായവരോടെല്ലാം വീടുകളിലിരുന്ന് ജോലി ചെയ്യാനാണ് മിക്ക സ്ഥാപനങ്ങളും സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഉത്തരവിട്ടിരിക്കുന്നത്.

എന്നാല്‍ ജൂണില്‍ സര്‍ക്കാര്‍ സാമൂഹിക അകലനിയമങ്ങള്‍ക്ക് അവസാനിപ്പിക്കുന്നതോടെ ഈ രീതിക്ക് ജൂണ്‍ മുതല്‍ മാറ്റം വരാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡിന് മുമ്പുണ്ടായിരുന്ന വര്‍ക്കിംഗ് സ്റ്റൈലിലേക്ക് അടുത്തൊന്നും തിരിച്ച് പോകില്ലെന്നാണ് അഡൈ്വര്‍ടൈംസിംഗ് സ്ഥാപനമായ ഡബ്ല്യൂപിപിയുടെ ചീഫ് എക്‌സിക്യൂട്ടീവായ മാര്‍ക്ക് റീഡ് പറയുന്നത്. ആളുകളെ ഓഫീസിലിരുത്തി ജോലി ചെയ്യിപ്പിക്കുന്നത് വളരെ കരുതലോടെയും ആസൂത്രണത്തോടെയുമായിരിക്കുമെന്നാണ് അദ്ദേഹം ബിബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത് പ്രകാരം തങ്ങളുടെ സ്ഥാപനത്തിലുള്ളവര്‍ ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് ദിവസങ്ങള്‍ വീടുകളിലിരുന്നാവും ജോലി ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതിലൂടെ ഓഫീസുകളില്‍ 20 ശതമാനം കുറവ് സ്ഥലം മതിയാകുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ എല്ലാവരെയും തിങ്കള്‍ മുതല്‍ വെള്ളി വരെ വീടുകളിലിരുത്തി ജോലി ചെയ്യിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തങ്ങളുടെ 16,000 ജീവനക്കാരില്‍ 95 ശതമാനം പേരും നിലവിലെ സാഹചര്യത്തില്‍ വിദൂരമായും അയവുള്ളതുമായ രീതിയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഇന്‍ഷുറന്‍സ് സ്ഥാപനമായ അവിവയുടെ ചീഫ് പീപ്പിള്‍ ഓഫീസറായ ഡാന്നി ഹാര്‍മര്‍ വെളിപ്പെടുത്തുന്നത്.

Other News in this category4malayalees Recommends