ഏതൊരു മത്സരവും ഒരു പാഠമാണ്, വോട്ട് നല്‍കിയവര്‍ക്കും നല്കാത്തവര്‍ക്കും നന്ദി: സുരേഷ് ഗോപി

ഏതൊരു മത്സരവും ഒരു പാഠമാണ്, വോട്ട് നല്‍കിയവര്‍ക്കും നല്കാത്തവര്‍ക്കും നന്ദി: സുരേഷ് ഗോപി
തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന നടന്‍ സുരേഷ് ഗോപി. 'തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നല്‍കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി! നല്‍കാത്തവര്‍ക്കും നന്ദി!' എന്ന് സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

തൃശൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ പി ബാലചന്ദ്രന്‍, യു.ഡി.ഫിന്റെ പത്മജ വേണുഗോപാല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി എന്നിവര്‍ തമ്മില്‍ ശക്തമായ ത്രികോണ മത്സരമായിരുന്നു നടന്നത്. 1,215 വോട്ടിന്റെ ലീഡില്‍ പി ബാലചന്ദ്രന്‍ വിജയിക്കുകയായിരുന്നു.

സുരേഷ് ഗോപിയുടെ കുറിപ്പ്:

തൃശൂരിന് എന്റെ നന്ദി!

എനിക്ക് വോട്ട് നല്‍കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി!

നല്‍കാത്തവര്‍ക്കും നന്ദി!

ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്‍കുന്നു. എല്ലാവരോടും സ്‌നേഹം മാത്രം!Other News in this category4malayalees Recommends