'ലവ് യൂ സുരേഷേട്ടാ സ്വതന്ത്രനായി മത്സരിക്കൂ, ഞങ്ങള്‍ തൃശൂര്‍ തരാം'; സുരേഷ് ഗോപിയോട് ഒമര്‍ ലുലു

'ലവ് യൂ സുരേഷേട്ടാ സ്വതന്ത്രനായി മത്സരിക്കൂ, ഞങ്ങള്‍ തൃശൂര്‍ തരാം'; സുരേഷ് ഗോപിയോട് ഒമര്‍ ലുലു
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചെത്തിയ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയോട് സ്വതന്ത്രനായി മത്സരിക്കാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ ഒമര്‍ ലുലു.

മത്സരിച്ചാല്‍ ഞങ്ങള്‍ തൃശൂര്‍ തരും എന്നാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം,

ഒമര്‍ലുലുവിന്റെ കമന്റ്

സുരേഷേട്ടന്‍ അടുത്ത തവണ സ്വതന്ത്രനായി മല്‍സരിക്കൂ തൃശൂര്‍ ഞങ്ങള്‍ തരും Love u sureshetta

തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചായിരുന്നു സുരേഷ് ഗോപിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ തന്നെയുണ്ടാകുമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കി.

Other News in this category4malayalees Recommends