യുകെയില്‍ മാര്‍ച്ചില്‍ നെറ്റ് മോര്‍ട്ട്‌ഗേജ് കടമെടുക്കല്‍ സകലകാല റെക്കോര്‍ഡിലെത്തി; മൊത്തം മോര്‍ട്ട്‌ഗേജ് കടമെടുക്കല്‍ 11.8 ബില്യണ്‍ പൗണ്ട്; ഹൗസ് പര്‍ച്ചേസ് അപ്രൂവലുകളുടെ എണ്ണം മാര്‍ച്ചില്‍ 82,700ലെത്തി

യുകെയില്‍ മാര്‍ച്ചില്‍ നെറ്റ് മോര്‍ട്ട്‌ഗേജ് കടമെടുക്കല്‍ സകലകാല റെക്കോര്‍ഡിലെത്തി; മൊത്തം മോര്‍ട്ട്‌ഗേജ് കടമെടുക്കല്‍ 11.8 ബില്യണ്‍ പൗണ്ട്; ഹൗസ് പര്‍ച്ചേസ് അപ്രൂവലുകളുടെ എണ്ണം മാര്‍ച്ചില്‍ 82,700ലെത്തി
യുകെയില്‍ മാര്‍ച്ചില്‍ നെറ്റ് മോര്‍ട്ട്‌ഗേജ് കടമെടുക്കല്‍ സകലകാല റെക്കോര്‍ഡിലെത്തിയെന്ന് വെളിപ്പെടുത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട് രംഗത്തെത്തി. ഇത് പ്രകാരം മാര്‍ച്ചില്‍ മൊത്തത്തില്‍ 11.8 ബില്യണ്‍ പൗണ്ടാണ് മോര്‍ട്ട്‌ഗേജ് തുകയായി മൊത്തം കടമെടുക്കപ്പെട്ടിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ ഡാറ്റ വിശദാംശങ്ങളാണിക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത്തരം ഡാറ്റകള്‍ ട്രാക്ക് ചെയ്യാനാരംഭിച്ച 1993ന് ശേഷം ഇക്കാര്യത്തിലുണ്ടായിരിക്കുന്ന റെക്കോര്‍ഡ് വര്‍ധനവാണിത്.

ഇതിന് മുമ്പ് 2006 ഒക്ടോബറിലുണ്ടായ 10.4 ബില്യണ്‍ പൗണ്ട് എന്ന മോര്‍ട്ട്‌ഗേജ് കടമെടുക്കല്‍ റെക്കോര്‍ഡാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്. 2021 ഫെബ്രുവരിയേക്കാള്‍ 6.4 ബില്യണ്‍ പൗണ്ടിന്റെ അധികം മോര്‍ട്ട്‌ഗേജ് കടമെടുപ്പാണ് മാര്‍ച്ചിലുണ്ടായിരിക്കുന്നത്. മാര്‍ച്ചില്‍ രാജ്യത്തെ ഗ്രോസ് ലെന്‍ഡിംഗ് പുതിയ ഉയരങ്ങളിലെത്തിയെന്നും ഇത് പ്രകാരം ഇത് 35.6 ബില്യണ്‍ പൗണ്ടിലെത്തിയെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നു.

ഹൗസ് പര്‍ച്ചേസ് അപ്രൂവലുകളുടെ എണ്ണം മാര്‍ച്ചില്‍ 82,700ലെത്തിയെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഫെബ്രുവരിയിലുണ്ടായ 87,400 അപ്രൂവലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഇടിഞ്ഞിരിക്കുകയാണ്. മാര്‍ച്ചില്‍ പര്‍ച്ചേസ് ചെയ്യപ്പെട്ട വീടുകളുടെ അപ്രൂവലുകളുടെ വാല്യൂ 17.9 ബില്യണ്‍ പൗണ്ടായിരുന്നുവെങ്കില്‍ ഫെബ്രുവരിയില്‍ ഇത് 18.8 ബില്യണ്‍ പൗണ്ടായിരുന്നു. മാര്‍ച്ചില്‍ 6.7 ബില്യണ്‍ പൗണ്ടിന്റെ 34,800 റീമോര്‍ട്ട്‌ഗേജുകളാണ് അപ്രൂവ് ചെയ്തിരിക്കുന്നത്.

ഫെബ്രുവരിയില്‍ ഇത് 6.6 ബില്യണ്‍ പൗണ്ടിന്റെ 34,500 റീമോര്‍ട്ട്‌ഗേജുകളാണ് അപ്രൂവ് ചെയ്തിരിക്കുന്നത്. പുതുതായി എടുക്കപ്പെട്ട മോര്‍ട്ട്‌ഗേജുകള്‍ക്ക് മേല്‍ അടക്കപ്പെടുന്ന പലിശയില്‍ നാല് ബേസിസ് പോയിന്റുകള്‍ വര്‍ധിച്ച് ഇത് മാസാന്ത അടിസ്ഥാനത്തില്‍ 1.95 ശതമാനത്തിലെത്തിയെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2020 ഓഗസ്റ്റിലായിരുന്നു ഇത് സംബന്ധിച്ച ഏറ്റവും താഴ്ന്ന നിരക്കായ 1.72 ശതമാനം രേഖപ്പെടുത്തിയിരുന്നത്.

Other News in this category4malayalees Recommends