'ബൈക്ക് തരാം, പകരം ഓക്‌സിജന്‍ സിലിണ്ടര്‍ തരാമോ?'; പ്രതിസന്ധി നേരിടാന്‍ നടന്‍ ഹര്‍ഷവര്‍ധന്‍ റാണെ

'ബൈക്ക് തരാം, പകരം ഓക്‌സിജന്‍ സിലിണ്ടര്‍ തരാമോ?'; പ്രതിസന്ധി നേരിടാന്‍ നടന്‍ ഹര്‍ഷവര്‍ധന്‍ റാണെ
കോവിഡ് ക്രമാതീതമായി വ്യാപനം തുടരുമ്പോള്‍ ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമാവുകയാണ്. നിരവധി രോഗികളാണ് പ്രാണവായു ലഭിക്കാതെ മരണമടഞ്ഞത്. രാജ്യം നേടിടുന്ന ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാനായി തന്നാലാവുന്ന വിധം സഹായിക്കാനുള്ള ശ്രമത്തിലാണ് നടന്‍ ഹര്‍ഷവര്‍ധന്‍ റാണെ.

തന്റെ ബൈക്ക് വിറ്റ് കിട്ടുന്ന പണം ഓക്‌സിജന്‍ വാങ്ങാനായി ഉപയോഗിക്കാനാണ് ഹര്‍ഷവര്‍ധന്റെ തീരുമാനം. ഈ ബൈക്ക് വാങ്ങി പകരം കുറച്ച് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ തരാമോ എന്നാണ് ഹര്‍ഷവര്‍ധന്‍ ചോദിക്കുന്നത്. ബൈക്കിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

ഏറെ പ്രിയപ്പെട്ട തന്റെ റോയല്‍ എന്‍ഫീല്‍ഡ് ആണ് താരം വില്‍ക്കാന്‍ ഒരുങ്ങുന്നത്. താരത്തിന്റെ ഈ പ്രവര്‍ത്തിക്ക് കൈയ്യടിക്കുകയാണ് ആരാധകര്‍. ആ ബൈക്കിനെ താങ്കള്‍ എത്രമാത്രം സ്‌നേഹിക്കുന്നു എന്നറിയാം, പക്ഷേ സ്വന്തം ഇഷ്ടങ്ങള്‍ മാറ്റി വച്ച് ഇപ്പോള്‍ ചെയ്യുന്ന ഈ ത്യാഗം കയ്യടി അര്‍ഹിക്കുന്നുണ്ട് എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്.

ഒമ്പതോളം തെലുങ്ക് ചിത്രങ്ങളില്‍ വേഷമിട്ട ഹര്‍ഷവര്‍ധന്‍ സനം തേരി കസം എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് എത്തുന്നത്. ഹസീന ദില്‍റുബ, കുന്‍ ഫയ കുന്‍ എന്നീ ബോളിവുഡ് ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.


Other News in this category4malayalees Recommends