അപമാനിച്ച് ഇറക്കിവിടാന്‍ ശ്രമിക്കുന്നു; തോല്‍വിയില്‍ കൂട്ടുത്തരവാദിത്തം എന്നത് നേതാക്കള്‍ മറക്കുകയാണെന്ന് ഹൈക്കമാന്‍ഡിനോട് മുല്ലപ്പള്ളി

അപമാനിച്ച് ഇറക്കിവിടാന്‍ ശ്രമിക്കുന്നു; തോല്‍വിയില്‍ കൂട്ടുത്തരവാദിത്തം എന്നത് നേതാക്കള്‍ മറക്കുകയാണെന്ന് ഹൈക്കമാന്‍ഡിനോട് മുല്ലപ്പള്ളി
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ വലിയ തോല്‍വിയില്‍ തന്നെ അപമാനിച്ച് ഇറക്കി വിടാനുള്ള ശ്രമം നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തോല്‍വിയില്‍ കൂട്ടുത്തരവാദിത്തം എന്നത് നേതാക്കള്‍ മറക്കുകയാണെന്നും മുല്ലപ്പള്ളി ഹൈക്കമാന്‍ഡ് നേതാക്കളോട് പരാതിപ്പെട്ടൂ. തിരഞ്ഞെടുപ്പില്‍ ഉണ്ടായത് തന്റെ മാത്രം പരാജയമായി വ്യാഖ്യാനിക്കുന്നുവെന്നും മുല്ലപ്പള്ളി പരതിപെടുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ തനിക്ക് ആരും ക്രെഡിറ്റ് നല്‍കിയിട്ടില്ല. ഇപ്പോഴത്തെ തോല്‍വിയില്‍ എല്ലാ നേതാക്കള്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്. ഏത് നിമിഷം വേണമെങ്കിലും താന്‍ സ്ഥാനത്ത് നിന്ന് ഒഴിയാം. ഹൈക്കമാന്‍ഡ് അതിന് അനുമതി നല്‍കുകയേ വേണ്ടൂ. എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി ഇട്ടെറഞ്ഞ് പോയി എന്ന പ്രതീതി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി നേതൃത്വത്തെ അറിയിച്ചു.

തോല്‍വിയുടെ കാരണം വിലയിരുത്താന്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക് വരാനിരിക്കുകയാണ്. അപ്പോഴാണ് രൂക്ഷവിമര്‍ശനവുമായി മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ സമീപിക്കുന്നത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന ചര്‍ച്ചകളിലും നിരീക്ഷകര്‍ പങ്കെടുക്കും.

എംപിമാരായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയേയും, വി വൈദ്യലിംഗത്തേയുമാണ് നിരീക്ഷകരായി കേരളത്തിലേക്ക് അയക്കുന്നത്. പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായാണ് ഇരുവരേയും കേരളത്തിലേക്ക് വിടുന്നതെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറയുന്നതെങ്കിലും തോല്‍വിയുടെ പ്രാഥമിക വിലയിരുത്തലിനായാണ് രണ്ടംഗം സംഘം എത്തുന്നത്.

മുതിര്‍ന്ന നേതാക്കളോടും എംഎല്‍എമാരോടും സംഘം സംസാരിക്കും. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന കൂട്ട ആവശ്യത്തില്‍ ഗ്രൂപ്പ് നേതാക്കളുടെ മനസ്സറിയും. എവിടെ പാളിയെന്നതില്‍ മുല്ലപ്പള്ളിയും വിശദീകരിക്കണ്ടിവരും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിരീക്ഷകരുടെ കേരളസന്ദര്‍ശനം നീണ്ടേക്കും.

തോല്‍വിയെ കുറിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള ദേശീയ നിരീക്ഷക സംഘവും വിലയിരുത്തല്‍ നടത്തും

Other News in this category4malayalees Recommends