യുകെയില്‍ ജോലികള്‍ക്കായി സൈക്കിളില്‍ അല്ലെങ്കില്‍ നടന്ന് പോകുന്നവര്‍ക്ക് പൊതു ഗതാഗതത്തില്‍ പോകുന്നവരേക്കാള്‍ കോവിഡ് വരുന്നതിന് സാധ്യതയേറെ; ഇത്തരക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരേക്കാള്‍ കോവിഡ് വരാന്‍ 59 ശതമാനം സാധ്യത കൂടുതല്‍

യുകെയില്‍ ജോലികള്‍ക്കായി സൈക്കിളില്‍ അല്ലെങ്കില്‍ നടന്ന് പോകുന്നവര്‍ക്ക് പൊതു ഗതാഗതത്തില്‍ പോകുന്നവരേക്കാള്‍ കോവിഡ് വരുന്നതിന് സാധ്യതയേറെ; ഇത്തരക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരേക്കാള്‍ കോവിഡ് വരാന്‍ 59 ശതമാനം സാധ്യത കൂടുതല്‍

യുകെയില്‍ ജോലികള്‍ക്കായി സൈക്കിളില്‍ അല്ലെങ്കില്‍ നടന്ന് പോകുന്നവര്‍ക്കാണ് ട്രെയിനുകള്‍, ബസുകള്‍, കാറുകള്‍ എന്നിവയില്‍ സഞ്ചരിക്കുന്നവരേക്കാള്‍ കോവിഡ് ബാധിക്കാന്‍ കൂടുതല്‍ സാധ്യതയെന്ന് ഏറ്റവും പുതിയ ഡാറ്റ വെളിപ്പെടുത്തുന്നു. അതായത് ഇത്തരക്കാര്‍ക്ക് വീടുകളിലിരുന്ന് ജോലിയെടുക്കുന്നവരേക്കാള്‍ കോവിഡ് ബാധിക്കുന്നതിനുള്ള സാധ്യത 59 ശതമാനം കൂടുതലാണെന്നാണ് പുതിയ ഡാറ്റ വെളിപ്പെടുത്തുന്നത്.


വീടുകളിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് കോവിഡ് ഭീഷണിക്കിടയിലൂടെ തൊഴിലിടങ്ങളിലേക്ക് പോയി വരുന്നവരേക്കാള്‍ കോവിഡ് പിടിപെടുന്നതിന് വളരെ കുറഞ്ഞ സാധ്യതയേയുള്ളുവെന്നാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് നടത്തിയ വിശകലനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. എന്നാല്‍ ജോലിക്കായി പോകുന്നവരിലും കോവിഡ് ബാധിക്കുന്നതിനുള്ള സാധ്യതയില്‍ അവര്‍ ഏത് വാഹനത്തിലാണ് പോകുന്നത് എന്നതിനനുസരിച്ച് ഏറ്റക്കുറച്ചിലുകളുണ്ടെന്നും പുതിയ ഡാറ്റ എടുത്ത് കാട്ടുന്നു.

സ്വന്തം കാറോടിച്ച് പോകുന്നവര്‍, സുഹൃത്ത് അല്ലെങ്കില്‍ സഹപ്രവര്‍ത്തകന്‍ ലിഫ്റ്റ് നല്‍കി അതില്‍ സഞ്ചരിക്കുന്നവര്‍, അല്ലെങ്കില്‍ ടാക്‌സിയില്‍ പോകുന്നവര്‍, എന്നിവര്‍ക്ക് കോവിഡ് പിടിപെടുന്നതിനുള്ള സാധ്യത 30 ശതമാനം കൂടുതലാണ്. എന്നാല്‍ പൊതു ഗതാഗത സംവിധാനങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഡ് വരാനുള്ള സാധ്യത മേല്‍പ്പറഞ്ഞവരേക്കാള്‍ കുറവാണ്. മാര്‍ച്ച് 20നും ഏപ്രില്‍ 16നും ഇടയില്‍ 80,000ത്തോളം പേരെ നിരീക്ഷിച്ച് ഡാറ്റ ശേഖരിച്ചാണീ വിശകലനം പുറത്ത് വിട്ടിരിക്കുന്നത്. ഇവരില്‍ 200 പേര്‍ക്ക് മാത്രമാണ് ടെസ്റ്റ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുന്നത്.

മാര്‍ച്ച് 20നും ഏപ്രില്‍ 16നും ഇടയില്‍ സൈക്കിളിലും ബൈക്കിലും കാല്‍നടയായും ജോലിക്ക് പോയ 10,000 ത്തില്‍ അധികം പേരെ നിരീക്ഷിച്ച് ഡാറ്റ ശേഖരിച്ചാണ് ഇവരില്‍ കോവിഡ് ബാധാ സാധ്യത പൊതു ഗതാഗത സംവിധാനങ്ങളില്‍ സഞ്ചരിക്കുന്നവരേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ യഥാര്‍ത്ഥ കാരണം ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സൈക്കിളിലും ബൈക്കിലും കാല്‍നടയായും സഞ്ചരിക്കുമ്പോള്‍ കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടാകുന്നതിന് കൂടുതല്‍ സാധ്യതയുള്ളതാവാം ഇതിന്റെ കാരണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

Other News in this category4malayalees Recommends