ദി റിയല്‍ ഹീറോസ്'; പിണറായിയും ലീഗ് എംഎല്‍എയും ഒറ്റ ഫ്‌ലക്‌സില്‍, മഞ്ചേശ്വരത്ത് വോട്ട് മറിച്ചതിന്റെ തെളിവ് വേറെ വേണോയെന്ന് ബിജെപി

ദി റിയല്‍ ഹീറോസ്'; പിണറായിയും ലീഗ് എംഎല്‍എയും ഒറ്റ ഫ്‌ലക്‌സില്‍, മഞ്ചേശ്വരത്ത് വോട്ട് മറിച്ചതിന്റെ തെളിവ് വേറെ വേണോയെന്ന് ബിജെപി
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മഞ്ചേശ്വരത്തെ ലീഗ് എം.എല്‍.എയും പിണറായി വിജയനും ഒന്നിച്ചുള്ള ഫ്‌ലക്‌സില്‍ ബോര്‍ഡ് വിവാദമാകുന്നു.'ദി റിയല്‍ ഹീറോ ഓഫ് കേരള ആന്റ് മഞ്ചേശ്വരം' എന്ന തലക്കെട്ടോടെ നഗരത്തില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ ചര്‍ച്ചയാവുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുസ്ലീം ലീഗ് നിയുക്ത എം.എല്‍.എ എ.കെ.എം അഷ്‌റഫ് എന്നിവരുടെ ചിത്രം സഹിതമാണ് ബുധനാഴ്ച നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നത്.ദേശീയപാതയില്‍നിന്ന് ഏതാനും മീറ്ററുകള്‍ അകലെ മഞ്ചേശ്വരത്താണ് വലിയ ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. യുവാക്കളായ അഞ്ചുപേരുടെ ഫോട്ടോയും ഫ്‌ലക്‌സിന് താഴെയുണ്ട്.

മഞ്ചേശ്വരത്തു സിപിഎം വോട്ട് യുഡിഎഫിന് നല്‍കിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണത്തിനിടെ മുഖ്യമന്ത്രിയെയും എം.എല്‍.എയും അഭിനന്ദിച്ചുള്ള കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡ് കൂടുതല്‍ വിവാദമായി.ചുവപ്പ്, പച്ച മഷികളിലാണ് ബോര്‍ഡിലെ വാചകങ്ങള്‍. വോട്ട് കച്ചവടത്തിന്റെ തെളിവാണ് ബോര്‍ഡെന്ന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ആദ്യമായി കാസര്‍കോട്ടെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

എന്നാല്‍ തങ്ങളുടെ അറിവോടെയല്ല ബോര്‍ഡ് വെച്ചതെന്നും പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കില്ലെന്നും ഇരു മുന്നണികളുടേയും നേതാക്കള്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends