ദുബൈയിലെ 17 സ്വകാര്യ ആശുപത്രികളില്‍ സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണം

ദുബൈയിലെ 17 സ്വകാര്യ ആശുപത്രികളില്‍ സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണം
ദുബൈയിലെ 17 സ്വകാര്യ ആശുപത്രികളില്‍ സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണത്തിന് സൗകര്യമേര്‍പ്പെടുത്തിയതായി ദുബൈ ഹെല്‍ത്ത് അതോറിറ്റി. വാക്‌സിന്‍ ആവശ്യമുള്ളവര്‍ ആശുപത്രിയില്‍ നേരിട്ട് വിളിച്ചാണ് കുത്തിവെപ്പിന് സമയം എടുക്കേണ്ടത്.സിനോഫാം കോവിഡ് വാക്‌സിന്‍ വിതരണത്തിനാണ് ദുബൈയിലെ 17 ആശുപത്രികളില്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. ഈ ആശുപത്രികളില്‍ നിന്ന് സൗജന്യമായി വാക്‌സിന്‍ സ്വീകരിക്കാം. അല്‍ഫുത്തൈം ഹെല്‍ത്ത് ഹബ്ബ്, അല്‍ ഗര്‍ഹൂദ് പ്രൈവറ്റ് ഹോസ്പിറ്റല്‍, അല്‍ സഹ്‌റ ഹോസ്പിറ്റില്‍, അമേരിക്കന്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍, ബര്‍ജീല്‍ ഹോസ്പിറ്റല്‍, കനേഡിയന്‍ സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍, ജുമൈറ എമിറേറ്റ്‌സ് ഹോസ്പിറ്റല്‍, ഇന്റര്‍നാഷണല്‍ മോഡേണ്‍ ഹോസ്പിറ്റല്‍, കിങ്‌സ് കോളജ് ഹോസ്പിറ്റല്‍, മെഡ്‌കെയര്‍ ഓര്‍ത്തോപീഡിക്ക് ആന്‍ഡ് സ്‌പൈന്‍ ഹോസ്പിറ്റല്‍, എന്‍.എം.സി റോയല്‍ ഹോസ്പിറ്റല്‍, പ്രൈം ഹോസ്പിറ്റല്‍, സൗദി ജര്‍മന്‍ ഹോസ്പിറ്റല്‍, വാലിയന്റ് ഹെല്‍ത്ത് കെയര്‍, വി.ഐ.പി ഡോക്ടര്‍ 24/7 ഡി.എം.സി.സി, മെഡിക്ലിനിക് എന്നിവയാണ് ആശുപത്രികള്‍.

Other News in this category4malayalees Recommends