രണ്ട് ഡോസുകളിലായി രണ്ടു വ്യത്യസ്ത വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം പഠിക്കുന്നു

രണ്ട് ഡോസുകളിലായി രണ്ടു വ്യത്യസ്ത വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം പഠിക്കുന്നു
രണ്ട് ഡോസുകളിലായി രണ്ടു വ്യത്യസ്ത വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം പഠിക്കുന്നു. ആദ്യ ഡോസ് ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനക വാക്‌സിന്‍ നല്‍കിയവര്‍ക്ക് രണ്ടാം ഡോസ് ആയി ഫൈസര്‍ ബയോണ്‍ ടെക്ക് നല്‍കുന്നതിന്റെ സാധ്യതയാണ് പഠിക്കുന്നത്. ആസ്ട്രസെനക വാക്‌സിന്‍ ഷിപ്പ്‌മെന്റ് വൈകുന്നതാണ് ഇത്തരമൊരു സാധ്യതാപഠനത്തിനു കാരണം. ഫലപ്രാപ്തിയും ആരോഗ്യ പ്രത്യാഘാതങ്ങളും എല്ലാം പഠിച്ച ശേഷമാകും വ്യത്യസ്ത വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ആഗോളതലത്തില്‍ നടക്കുന്ന പഠനങ്ങളും നിരീക്ഷിക്കും. കുവൈത്തിലേക്ക് ആസ്ട്രസെനക വാക്‌സിന്‍ മൂന്നാം ബാച്ചിന്റെ വരവ് വൈകുന്നതാണു വ്യത്യസ്ത വാക്‌സിന്‍ എന്ന സാധ്യതയെക്കുറിച്ചു പഠിക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. നിലവിലെ രീതി പ്രകാരം ആദ്യ ഡോസ് എടുത്ത അതേ വാക്‌സിന്‍ തന്നെ രണ്ടാം ഡോസും എടുക്കേണ്ടതുണ്ട്.

Other News in this category



4malayalees Recommends