'ഐസക്ക് സാറെ, ലേശം ചോറ് കൂടി': എന്‍ഡിഎ കണ്‍വീനറുടെ വീട്ടിലെ അത്താഴവിരുന്നിനെ കുറിച്ച് പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

'ഐസക്ക് സാറെ, ലേശം ചോറ് കൂടി': എന്‍ഡിഎ കണ്‍വീനറുടെ വീട്ടിലെ അത്താഴവിരുന്നിനെ കുറിച്ച് പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എന്‍ഡിഎ വൈപ്പിന്‍ നിയോജകമണ്ഡലം കണ്‍വീനര്‍ രഞ്ജിത്ത് രാജ്‌വിയുടെ വീട്ടില്‍ നടന്ന അത്താഴ വിരുന്നില്‍ മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കും, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ഉണ്ണികൃഷ്ണനും, സി പി എമ്മിന്റെ ഏരിയാ കമ്മിറ്റിയംഗങ്ങളും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വോട്ട് കച്ചവടം ആരോപിച്ച് യു ഡി എഫ് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തിലും അത്താഴ വിരുന്നുകള്‍ കൂടുകയാണ്… കഴിക്കുന്നത് സി.പി.എം ആണെങ്കിലും, വിശപ്പ് അടങ്ങുന്നത് ബി.ജെ.പിയുടേതാണ് എന്ന് രാഹുല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തെരഞ്ഞെടുപ്പ് കാലത്ത്, വൈപ്പിനിലെ NDA കണ്‍വീനറുടെ വീട്ടില്‍ മുതിര്‍ന്ന CPIM നേതാവ് ശ്രീ തോമസ് ഐസക്ക് അത്താഴത്തിനെത്തിയ വാര്‍ത്ത കണ്ടു. ഇത്തരം 'ഒത്തുകൂടലുകള്‍' മുന്‍പ് ഡല്‍ഹിയിലുമുണ്ടായിട്ടുണ്ട്, അന്നതിന്റെ ഭാഗമായത് ശ്രീ A B വാജ്‌പെയിയും, ശ്രീ L K അദ്വാനിയും, സഖാവ് ജ്യോതി ബസുവും, സഖാവ് EMS നമ്പൂതിരിപ്പാടും, സഖാവ് C രാജേശ്വര റാവുവുമൊക്കെ ആയിരുന്നു.

അത്തരം കൂടിച്ചേരലുകള്‍ കൊണ്ട് BJP യുടെ സ്വീകാര്യത 'പിന്നോക്ക സമുദായങ്ങളില്‍' വര്‍ദ്ധിപ്പിച്ചുവെന്ന് ഗോവിന്ദാചാര്യ തന്നെ സാക്ഷിപ്പെടുത്തിയിട്ടുണ്ട്..

കേരളത്തിലും അത്താഴ വിരുന്നുകള്‍ കൂടുകയാണ്… കഴിക്കുന്നത് CPIM ആണെങ്കിലും, വിശപ്പ് അടങ്ങുന്നത് BJP യുടേതാണ്.

ഐസക്ക് സാറെ, ലേശം ചോറ് കൂടി!

Other News in this category



4malayalees Recommends