യുഎസില്‍ ഇന്ത്യന്‍ വംശജനായ ഇമ്യൂണോളജിസ്റ്റ് നിര്‍ണായക സ്ഥാനത്ത്; ശങ്കര്‍ ഘോഷ് ഇനി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് അംഗം; വിവിധ രോഗങ്ങളും പ്രതിരോധ വ്യവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗവേഷണത്തില്‍ കഴിവ് തെളിയിച്ച പ്രതിഭ

യുഎസില്‍ ഇന്ത്യന്‍ വംശജനായ ഇമ്യൂണോളജിസ്റ്റ് നിര്‍ണായക സ്ഥാനത്ത്; ശങ്കര്‍ ഘോഷ് ഇനി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് അംഗം; വിവിധ രോഗങ്ങളും പ്രതിരോധ വ്യവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗവേഷണത്തില്‍ കഴിവ് തെളിയിച്ച പ്രതിഭ

യുഎസില്‍ ഇന്ത്യന്‍ വംശജനായ ഇമ്യൂണോളജിസ്റ്റ് ശങ്കര്‍ ഘോഷിനെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സിലേക്ക് തെരഞ്ഞെടുത്തു.തന്റെ പ്രവര്‍ത്തന മികവിന് പ്രശസ്തമായ നിരവധി പുരസ്‌കാരങ്ങള്‍ നേടി കഴിവ് തെളിയിച്ച വ്യക്തിയാണ് ഇദ്ദേഹം. സില്‍വര്‍സ്റ്റെയിന്‍ ആന്‍ഡ് ഹട്ട് ഫാമിലി പ്രഫസര്‍ ഓഫ് മൈക്രോബയോളജിയും കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ വജെലോസ് കോളജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മൈക്രോബയോളജി ആന്‍ഡ് ഇമ്യൂണോളജിയിലെ ചെയറുമാണ് ഇദ്ദേഹം.


നാഷണല്‍ അക്കാദമി ഓഫ് സയന്‍സിലേക്ക് കഴിഞ്ഞ വാരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളില്‍ ഒരാളാണ് ഘോഷ്. കൊളംബിയ യൂണിവേഴ്‌സിറ്റി ഇര്‍വിംഗ് മെഡിക്കല്‍ സെന്റര്‍ ഒരു പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കാന്‍സര്‍, ഡയബറ്റിസ്, സെപ്‌സിസ് തുടങ്ങിയ രോഗങ്ങളും പ്രതിരോധ സംവിധാനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഘോഷ് നടത്തിയ നിര്‍ണായക ഗവേഷണങ്ങളും മറ്റുമാണ് അദ്ദേഹത്തെ ഈ ഉന്നത സ്ഥാനത്തിന് അര്‍ഹനാക്കിയിരിക്കുന്നതെന്നും ഈ പ്രസ്താവന വിശദീകരിക്കുന്നു.


2008ലായിരുന്നു ഘോഷ് കൊളംബിയയ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണത്തിനെത്തിയത്. അതിന് മുമ്പ് അദ്ദേഹം ഹോവാര്‍ഡ് ഹ്യൂജസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍വെസ്റ്റിഗേറ്ററായിരുന്നു. അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സില്‍ ഫെല്ലോയുമാണ് ഘോഷ്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ഒരു സ്വകാര്യ , നോണ്‍പ്രോഫിറ്റ് ഇന്‍സ്റ്റിറ്റിയൂഷനാണ്. 1863ല്‍ അന്നത്തെ പ്രസിഡന്റ് അബ്രഹാം ലിങ്കന്‍ ഒപ്പ് വച്ച കോണ്‍ഗ്രഷണല്‍ ചാര്‍ട്ടറിന് കീഴിലാണ് ഈ അക്കാദമി നിലവില്‍ വന്നിരിക്കുന്നത്.

Other News in this category



4malayalees Recommends