കാനഡ ഇന്ത്യയ്ക്കുള്ള കോവിഡ് പോരാട്ടത്തിനായി വെന്റിലേറ്ററുകളും 1450 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മറ്റ് ജീവന്‍രക്ഷാ ഉപകരണങ്ങളും അയക്കുന്നു;നേരത്തെ കോവിഡ് സഹായമായി അനുവദിച്ച 10 മില്യണ്‍ ഡോളര്‍ കോവിഡ് സഹായത്തിന് പുറമെയുള്ള കൈത്താങ്ങ്

കാനഡ ഇന്ത്യയ്ക്കുള്ള കോവിഡ് പോരാട്ടത്തിനായി വെന്റിലേറ്ററുകളും 1450 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മറ്റ് ജീവന്‍രക്ഷാ ഉപകരണങ്ങളും അയക്കുന്നു;നേരത്തെ കോവിഡ് സഹായമായി അനുവദിച്ച 10 മില്യണ്‍ ഡോളര്‍ കോവിഡ് സഹായത്തിന് പുറമെയുള്ള കൈത്താങ്ങ്
കാനഡ ഇന്ത്യയ്ക്കുള്ള കോവിഡ് പോരാട്ടത്തിനായി ആന്റി വൈറല്‍ റെംഡെസിവിറിന്റെ 25,000 വിയാല്‍സും 350 വെന്റിലേറ്ററുകളും അയക്കുന്നു. കാനഡയുടെ നാഷണല്‍ എമര്‍ജന്‍സി സ്ട്രാറ്റജിക് ശേഖരത്തില്‍ നിന്നാണിവ അയക്കുന്നത്. ഇന്ത്യയില്‍ കോവിഡ് ഏറ്റവും രൂക്ഷമായി മരണങ്ങളും കേസുകളും കുതിച്ച് കയറുന്ന സാഹചര്യത്തിലാണ് കാനഡ ഇക്കാര്യത്തില്‍ പിന്തുണയേകി രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പുറമെ യൂണിസെഫിലൂടെ അടിയന്തിര സഹായമെന്ന നിലയില്‍ 1450 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും കാനഡ ഇന്ത്യയിലേക്ക് അയക്കുന്നുണ്ട്.

സുഹൃത്തായ ഇന്ത്യ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുന്ന ഈ വേളയില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ കാനഡ സാധിക്കുന്ന എല്ലാ സഹായങ്ങളും ഇന്ത്യക്ക് നല്‍കുമെന്നാണ് ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷണറായ നദിര്‍ പട്ടേല്‍ വിശദീകരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് സൃഷ്ടിച്ചിരിക്കുന്ന ഹൃദയഭേദകമായ അവസ്ഥ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഉദാരമായ സഹായവുമായി കാനഡ രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഈ വേളയില്‍ അടിയന്തിര മെഡിക്കല്‍ സപ്ലൈസ് ഇന്ത്യക്ക് എത്രയും വേഗമെത്തിക്കുമെന്നും ഹൈക്കമ്മീഷണര്‍ ഉറപ്പേകുന്നു. നേരത്തെ കാനഡ 10 മില്യണ്‍ ഡോളര്‍ കോവിഡ് സഹായമായി ഇന്ത്യക്ക് കൈമാറിയിരുന്നു. കനേഡിയന്‍ റെഡ്‌ക്രോസ് ഈ സഹായനിധി ഇന്ത്യന്‍ റെഡ്‌ക്രോസിന് നല്‍കുകയായിരുന്നു. ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള അടിയന്തിര മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനാണീ തുക അനുവദിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends