കോവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ബഹ്‌റൈന്‍

കോവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ബഹ്‌റൈന്‍
കോവിഡ് പ്രതിരോധ നടപടികള്‍ കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ബഹ്‌റൈന്‍. 18 വയസ്സിന് താഴെ പ്രായമുള്ളവരും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇളവുള്ളവരുമൊഴിച്ച് രാജ്യത്തെ മുഴുവന്‍ ആളുകളും വാക്‌സിന്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പെരുന്നാള്‍ മുതല്‍ അങ്ങോട്ട് പല കേന്ദ്രങ്ങളിലും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും. ഇന്‍ഡോര്‍ സിനിമകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍ തുടങ്ങി റസ്‌റ്റൊറന്റുകളിലും കഫേകളും വരെ പ്രവേശനം ലഭിക്കണമെങ്കില്‍ വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് ഉറപ്പ് വരുത്തേണ്ടി വരും. മാസ്‌ക് ധരിക്കാതിരുന്നാലും സാമൂഹിക അകലം പാലിക്കാതിരുന്നാലും 20 ദിനാര്‍ പിഴ ഈടാക്കുന്നതാണ്.

Other News in this category



4malayalees Recommends