യുഎസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായി കമലാ ഹാരിസ് ഇന്ത്യയിലെ കോവിഡ് അവസ്ഥയില്‍ മനംനൊന്ത് രംഗത്ത്; കോവിഡിനെ നേരിടാന്‍ ബൈഡന്‍ ഭരണകൂടം ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളുമേകുമെന്ന് കമല; കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യ യുഎസിനേകിയ സഹായത്തിനുളള പ്രത്യുപകാരം

യുഎസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായി കമലാ ഹാരിസ് ഇന്ത്യയിലെ കോവിഡ് അവസ്ഥയില്‍ മനംനൊന്ത് രംഗത്ത്; കോവിഡിനെ നേരിടാന്‍ ബൈഡന്‍ ഭരണകൂടം ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളുമേകുമെന്ന് കമല;  കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യ യുഎസിനേകിയ സഹായത്തിനുളള പ്രത്യുപകാരം
ഇന്ത്യയില്‍ കോവിഡ് 19 പെരുകുന്നതും മരണങ്ങളേറുന്നതും ഹൃദയഭേദകമാണെന്ന് മുന്നറിയിപ്പേകി യുഎസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായി കമലാ ഹാരിസ് രംഗത്തെത്തി. ഈ ഒരു നിര്‍ണായക ഘട്ടത്തില്‍ യുഎസ് ഇന്ത്യയ്ക്ക് സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും കമല ഉറപ്പേകുന്നു. ആവശ്യമായ തോതില്‍ ഇന്ത്യയ്ക്ക് കോവിഡ് സഹായമേകാന്‍ ജോ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചിട്ടുണ്ടെന്നാണ് കമല പറയുന്നത്.

ഇതിനായി ബൈഡന്‍ ഭരണകൂടത്തിന്റെ എല്ലാ വിഭാഗങ്ങളും സന്നദ്ധമായിരിക്കുന്നുവെന്നും വൈസ് പ്രസിഡന്റ് പറയുന്നു.നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ക്ഷേമം യുഎസിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്നും കമല അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ നാല് ലക്ഷത്തിന് മുകളിലും പ്രതിദിന മരണം നാലായിരത്തിനടുത്തുമായി തുടരുന്ന ഭീതിദമായ അവസ്ഥയിലാണ് ഇത്തരത്തില്‍ ആവര്‍ത്തിച്ച് സഹായ വാഗ്ദാനവുമായി യുഎസ് രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തെ ഹോസ്പിറ്റലുകളില്‍ മെഡിക്കല്‍ ഓക്‌സിജന്‍, ബെഡുകള്‍ തുടങ്ങിയവയുടെ ക്ഷാമമേറിയതിനാല്‍ ചികിത്സ ലഭിക്കാതെ മരിക്കുന്ന കോവിഡ് രോഗികളുമേറുന്നുണ്ട്.മഹാമാരിയുടെ തുടക്കത്തില്‍ അമേരിക്കയിലെ ഹോസ്പിറ്റല്‍ ബെഡുകളില്‍ സൂചി കുത്താനിടമില്ലാതായപ്പോള്‍ ഇന്ത്യ സഹായവുമായി രംഗത്തെത്തിയിരുന്നുവെന്നും ഇതിനാല്‍ നിലവില്‍ തങ്ങള്‍ പ്രത്യുപകാരം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നുമാണ് കമലാ ഹാരിസ് വിശദീകരിക്കുന്നത്.

Other News in this category



4malayalees Recommends