ഓസ്‌ട്രേലിയയില്‍ അസ്ട്രാസെനക വാക്‌സിനുമായി ബന്ധപ്പെട്ട് വീണ്ടും ആശങ്ക; ഒരാഴ്ചക്കിടെ ഈ വാക്‌സിന്‍ സ്വീകരിച്ച അഞ്ച് പേരുടെ രക്തം കട്ട പിടിച്ചു; ഇതിലൊരാളുടെ നില ഗുരുതരമായി ഐസിയുവില്‍; 1.4 മില്യണ്‍ വാക്‌സിന്‍ നല്‍കിയവരില്‍ പ്രശ്‌നമുണ്ടായത് 11 പേര്‍ക്ക്

ഓസ്‌ട്രേലിയയില്‍ അസ്ട്രാസെനക വാക്‌സിനുമായി ബന്ധപ്പെട്ട് വീണ്ടും ആശങ്ക; ഒരാഴ്ചക്കിടെ ഈ വാക്‌സിന്‍ സ്വീകരിച്ച അഞ്ച് പേരുടെ രക്തം കട്ട പിടിച്ചു;  ഇതിലൊരാളുടെ നില ഗുരുതരമായി ഐസിയുവില്‍;  1.4 മില്യണ്‍ വാക്‌സിന്‍ നല്‍കിയവരില്‍ പ്രശ്‌നമുണ്ടായത് 11 പേര്‍ക്ക്
കോവിഡ് 19 വാക്‌സിനായ അസ്ട്രാസെനകയുമായി ബന്ധപ്പെട്ട ആശങ്ക ഓസ്‌ട്രേലിയയില്‍ വീണ്ടും ശക്തമായി. ഒരാഴ്ചക്കിടെ ഈ വാക്‌സിന്‍ സ്വീകരിച്ച അഞ്ച് ഓസ്‌ട്രേലിയക്കാരുടെ രക്തം കട്ട പിടിച്ചതിനെ തുടര്‍ന്നാണ് ഈ വാക്‌സിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയേറിയിരിക്കുന്നത്.ഇതിലൊരാളുടെ നില ഗുരുതരമാവുകയും ഐസിയുവില്‍ ആക്കുകയും ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ വാക്‌സിന്‍ സ്വീകരിച്ച നിരവധി പേര്‍ക്ക് സമാനമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ചില രാജ്യങ്ങളില്‍ ഈ വാക്‌സിന്‍ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുക വരെ ചെയ്തിരുന്നു.

ടൗണ്‍സ് വില്ലെയിലെ 66 കാരനാണീ വാക്‌സിന്‍ സ്വീകരിച്ച് നിലവില്‍ ഐസിയുവിലുളളത്. കൂടാതെ ടാസ്മാനിയയിലെ പ്രായമായ ഒരാളും ഈ വാക്‌സിനെടുത്തതിന് ശേഷം ആശുപത്രിയിലാണ്.ത്രോംബോസൈടോപെനിയ സിന്‍ഡ്രോമിനൊപ്പമുള്ള ത്രോംബോസിസ് എന്ന നിലയിലാണ് ഈ രക്തം കട്ടപിടിക്കലിനെ നിര്‍ണയിച്ചിരിക്കുന്നതെന്നതും ഇതുണ്ടായതിന് കാരണം അസ്ട്രാസെനക വാക്‌സിന്‍ സ്വീകരിച്ചതാണെന്നും കരുതുന്നുവെന്നുമാണ് തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വീക്കിലി സേഫ്റ്റി റിപ്പോര്‍ട്ടിലൂടെ വെളിപ്പെടുത്തുന്നത്.

വിക്ടോറിയയിലെ 74 കാരനും 51 കാരിയും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ 64 കാരിയും ഇത്തരത്തില്‍ ഈ വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് രക്തം കട്ടപിടിക്കല്‍ നേരിട്ടിട്ടുണ്ട്. ഈ വാക്‌സിന്റെ 1.4 മില്യണ്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തതിനിടെ മൊത്തത്തില്‍ ഇതുവരെ വെറും 11 പേര്‍ക്ക് മാത്രമാണ് രക്തം കട്ട പിടിക്കല്‍ പ്രശ്‌നമുണ്ടായിരിക്കുന്നതെന്നത് മാത്രമാണ് ആശ്വാസകരമായ കാര്യം.ഏറ്റവും പുതിയ കേസുകളിലെ ഏതാണ്ട് എല്ലാവരും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നുവെന്നും അവരെ ഇത് പല തോതിലാണ് ബാധിച്ചിരിക്കുന്നതെന്നുമാണ് ടിജിഎ പ്രഫസറായ ജോണ്‍ സ്‌കെറിട്ട് പറയുന്നത്.



Other News in this category



4malayalees Recommends