ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ കടുത്ത പരാജയം; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്; വാക്‌സിനേഷനിലും ക്വാറന്റൈന്‍ സിസ്റ്റത്തിലും പാളിച്ചകളേറെയെന്ന് അന്തോണി ആല്‍ബനീസ്

ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധിയെ  കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ കടുത്ത പരാജയം; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്;  വാക്‌സിനേഷനിലും ക്വാറന്റൈന്‍ സിസ്റ്റത്തിലും പാളിച്ചകളേറെയെന്ന് അന്തോണി ആല്‍ബനീസ്

ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധിയെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ കടുത്ത പരാജയമാണെന്ന് ആരോപിച്ച് ലേബര്‍ നേതാവും പ്രതിപക്ഷ നേതാവുമായ അന്തോണി ആല്‍ബനീസ് രംഗത്തെത്തി. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിനേഷന്‍ തുടങ്ങാന്‍ വൈകിയതിന് കാരണം മോറിസന്റെ പിടിപ്പ് കേടാണെന്നും തുടങ്ങിയിട്ടും അത് വേണ്ട വിധത്തില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും ആല്‍ബനീസ് ആരോപിക്കുന്നു.


ചൊവ്വാഴ്ച ഫെഡറല്‍ ബജറ്റ് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിന് മുന്നോടിയായിട്ടാണ് സര്‍ക്കാരിനെ കോവിഡ് പ്രശ്‌നം ഉയര്‍ത്തിക്കാട്ടി കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ കോവിഡ് ക്വാറന്റൈന്‍ സിസ്റ്റത്തിലെ പിഴവുകള്‍ ഉയര്‍ത്തിക്കാട്ടിയും ആല്‍ബനീസ് സര്‍ക്കാരിനെ ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ബ്ലാക്ക് സമ്മര്‍ ബുഷ് ഫയര്‍ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിലും സര്‍ക്കാര്‍ പരാജയമാണെന്ന് ആല്‍ബനീസ് ആരോപിക്കുന്നു.

Other News in this category



4malayalees Recommends