യുഎസില്‍ നിന്നും കോവിഡ് സംബന്ധിച്ച പുതിയ മുന്നറിയിപ്പ്; മഹാമാരി വായുവിലൂടെയും പകരുമെന്ന് ഔദ്യോഗിക മുന്നറിയിപ്പേകി സിഡിസി; രോഗിയില്‍ നിന്നും ആറടി അകലം പാലിച്ചാലും രോഗി ശ്വസിച്ച വായുവിലൂടെ കോവിഡ് പകരാമെന്ന് മുന്നറിയിപ്പ്

യുഎസില്‍ നിന്നും കോവിഡ് സംബന്ധിച്ച പുതിയ മുന്നറിയിപ്പ്;  മഹാമാരി വായുവിലൂടെയും പകരുമെന്ന് ഔദ്യോഗിക മുന്നറിയിപ്പേകി സിഡിസി;  രോഗിയില്‍ നിന്നും ആറടി അകലം പാലിച്ചാലും രോഗി ശ്വസിച്ച വായുവിലൂടെ കോവിഡ് പകരാമെന്ന് മുന്നറിയിപ്പ്
ആറ് മീറ്റര്‍ അകലം പാലിച്ചത് കൊണ്ട് മാത്രം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് കോവിഡ് പകരുന്നതിനെ തടയാന്‍ സാധിക്കില്ലെന്ന പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി വെള്ളിയാഴ്ച ദി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) രംഗത്തെത്തി. അതായത് കോവിഡ് വായുവിലൂടെയും പകരുമെന്ന് സിഡിസി സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് രോഗി ശ്വസിച്ച് പുറത്ത് വിട്ട വായുവിലൂടെ വൈറസ് തൊട്ടടുത്ത് നില്‍ക്കുന്ന മറ്റുള്ളവരിലേക്ക് പകരുമെന്നാണ് പുതിയ മുന്നറിയിപ്പ്.

' എയറോസോള്‍ ട്രാന്‍സ്മിഷന്‍' എന്നാണിത് അറിയപ്പെടുന്നത്. രോഗിയുമായി അടുത്ത സമ്പര്‍ക്കമുണ്ടായില്ലെങ്കിലും രോഗി ശ്വസിച്ച വായുവിലൂടെയും കോവിഡ് പകരാമെന്നാണ് സിഡിസി ഇപ്പോള്‍ പറയുന്നത്. രോഗി ശ്വസിച്ച വായു ഇത്തരത്തില്‍ അന്തരീക്ഷത്തില്‍ കുറച്ച് സമയം കൂടി നിലകൊള്ളുമെന്നും അതിനാല്‍ രോഗി അവിടെ നിന്ന് പോയാലും വൈറസിന് കുറച്ച് സമയം കൂടി സക്രിയമായി അന്തരീക്ഷത്തില്‍ നിലകൊള്ളാനും മറ്റുള്ളവരിലേക്ക് പകരാനും സാധിക്കുമെന്നാണ് സിഡിസി മുന്നറിയിപ്പേകുന്നത്.

രോഗിയില്‍ നിന്നും ആറടി അകലത്ത് നിന്നാലും കോവിഡ് പകരുന്നതിനുള്ള സാധ്യതയാണ് ഇതിലൂടെ ഉയര്‍ത്തിക്കാട്ടപ്പെട്ടിരിക്കുന്നത്. ഈ ഭീഷണിയുടെ സാധ്യതയെക്കുറിച്ച് കുറച്ച് കാലങ്ങളായി നിരവധി ഗവേഷകരും പബ്ലിക്ക് ഹെല്‍ത്ത് ഒഫീഷ്യലുകളും പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കി വരുന്ന കാര്യമാണ്. നേരത്തെ കോവിഡ് രോഗി പെരുമാറിയ പ്രതലങ്ങളുമായി സമ്പര്‍ക്കമുണ്ടായാലോ അല്ലെങ്കില്‍ രോഗിയുടെ ശരീരത്തില്‍ തൊട്ടാലോ മാത്രമാണ് കോവിഡ് പകരുകയെന്നായിരുന്നു കണക്കാക്കിയിരുന്നത്. സര്‍ഫേസ് ട്രാന്‍സ്മിഷന്‍ എന്നാണിത് അറിയപ്പെടുന്നത്. എന്നാല്‍ ഇതിന് പുറമെ എയറോസോള്‍ ട്രാന്‍സ്മിഷന്‍ കൂടി കോവിഡിന് ബാധകമാണെന്നും അതിനാല്‍ കൂടുതല്‍ ജാഗ്രത വേണമെന്നുമാണ് സിഡിസി മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends