ഓസ്ട്രേലിയയില്‍ പുതിയ റോഡുകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി 10 ബില്യണ്‍ ഡോളര്‍; ഏയ്ജ്ഡ് കെയര്‍ മേഖലയ്ക്കും സമാന തുക; സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയ്ക്കായി കൂടുതല്‍ ഫണ്ട്; പുതിയ ഫെഡറല്‍ ബജറ്റ് നിര്‍ണായകമാകുമെന്ന് സൂചന

ഓസ്ട്രേലിയയില്‍ പുതിയ റോഡുകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി 10 ബില്യണ്‍ ഡോളര്‍; ഏയ്ജ്ഡ് കെയര്‍ മേഖലയ്ക്കും സമാന തുക; സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയ്ക്കായി കൂടുതല്‍ ഫണ്ട്; പുതിയ ഫെഡറല്‍ ബജറ്റ് നിര്‍ണായകമാകുമെന്ന് സൂചന

ഓസ്ട്രേലിയയില്‍ പുതിയ റോഡുകള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നതിനുമായി 10 ബില്യണ്‍ ഡോളര്‍ പുതിയ ബജറ്റില്‍ വകയിരുത്തുമെന്ന പ്രതീക്ഷാ നിര്‍ഭരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു.ഇതിന് പുറമെ ഏയ്ജ്ഡ് കെയര്‍ മേഖയ്ക്കും സ്ത്രീകളുടെ സാമ്പത്തിക സുരക്ഷക്കായും കൂടുതല്‍ തുക ഈ ബജറ്റില്‍ നീക്കി വയ്ക്കുമെന്നും സൂചനയുണ്ട്.ബജറ്റിന് മുന്നോടിയായി ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഇന്ന് നടന്നപ്പോഴാണ് ഇവ വെളിപ്പെട്ടിരിക്കുന്നത്.


ഏയ്ജ്ഡ് കെയര്‍ മേഖലയിലുളളതും ഏയ്ജ്ഡ് കെയര്‍ റോയല്‍ കമ്മീഷന്‍ വെളിച്ചത്ത് കൊണ്ടു വന്നതുമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി റോഡ്, റെയില്‍ പ്രൊജക്ടുകള്‍ക്ക് നീക്കി വച്ചിരിക്കുന്ന 10 ബില്യണ്‍ ഡോളറിന് സമാനമായ തുക തന്നെയാണ് ബജറ്റില്‍ അനുവദിക്കാന്‍ പോകുന്നത്. പുതിയ ഇന്‍ഫ്രാസ്ട്രക്ചര്‍ ചെലവിടലിന്റെ ഭാഗമായി പുതിയ മെല്‍ബണ്‍ ഇന്റര്‍മോഡല്‍ ടെര്‍മിനലിനായി രണ്ട് ബില്യണ്‍ ഡോളറായിരിക്കും നീക്കി വയ്ക്കുന്നത്.

തിരക്കേറിയ റോഡുകളിലെ ആയിരക്കണക്കിന് ട്രക്കുകള്‍ക്കായിരിക്കും മെല്‍ബണിലെ പുതിയ ടെര്‍മിനല്‍ ഉപകാരപ്പെടുന്നത്. കട്ടൂംബ മുതല്‍ ലിത്ത്ഗോ വരെയുള്ള ഗ്രേറ്റ് വെസ്റ്റേണ്‍ ഹൈവേ അപ്ഗ്രേഡിനായുള്ള 2.03 ബില്യണ്‍ ഡോളറും പുതിയ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ ഉള്‍പ്പെടും. ന്യൂ സൗത്ത് വെയില്‍സിലെ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് സെക്ഷനുകളുടെ നിര്‍മാണവും ഇതിന്റെ ഭാഗമാണ്.പുതിയ പ്രൊജക്ടുകളിലൂടെ രാജ്യത്തെ പ്രധാനപ്പെട്ട റോഡുകളെ സുരക്ഷിതമാക്കാനും നിലവിലെ യാത്രാ സമയം കുറയ്ക്കാനും രാജ്യമാകമാനമുള്ള ആയിരക്കണക്കിന് തൊഴിലുകളെ പിന്തുണക്കാനും സാധിക്കുമെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറയുന്നത്.

Other News in this category



4malayalees Recommends