ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന് മെല്‍ബണില്‍ അറസ്റ്റില്‍; എട്ട് വര്‍ഷം മുമ്പ് സിറിയയിലേക്ക് നാട് വിട്ട മുഹമ്മദ് സുബി ഐസിസിന്റെ സജീവ പ്രവര്‍ത്തകനായി; അമേരിക്കയും ഓസ്ട്രേലിയും നോട്ടമിട്ട ക്രിമിനലിന് 25 വര്‍ഷം വരെ അഴിയെണ്ണാം
ഇസ്ലാമിക് സ്റ്റേറ്റ് എന്ന മുസ്ലീം ഭീകരസംഘടനയെ പിന്തുണച്ച് പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് സുബിയെ മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ വച്ച് അറസ്റ്റ് ചെയ്തു. 18 മാസത്തെ ജയില്‍ വാസത്തിന് ശേഷം തുര്‍ക്കിയില്‍ നിന്നും ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തിയ വേളയിലാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്.ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ യുഎസും ഓസ്ട്രേലിയയും സുബിയ്ക്ക് വേണ്ടി ദീര്‍ഘനാളായി വലവിരിച്ച് കാത്തിരിക്കുകയായിരുന്നുവെങ്കിലും ഇയാള്‍ നിയമത്തിന്റെ പിടിയില്‍ നിന്ന് വഴുതി നടക്കുകയായിരുന്നു.
എട്ട് വര്‍ഷം മുമ്പ് ഓസ്ട്രേലിയ വിട്ട് സിറിയയിലേക്ക് പോയ ഇയാള്‍ ഇസ്ലാമിക ഭീകരവാദത്തില്‍ സജീവമാകുകയും ഐസിസിനെ പിന്തുണച്ച് പ്രവര്‍ത്തിച്ച് വരുകയുമായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് ഇയാള്‍ മെല്‍ബണ്‍ എയര്‍പോര്‍ട്ടിലിറങ്ങിയത്. ഐസിസിന്റെ ട്രാന്‍സിലേറ്റര്‍, ബ്യൂറോക്രാറ്റ്, ഗാര്‍ഡ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ഇയാള്‍ തുര്‍ക്കിയില്‍ തടവിലായിരുന്നത്. അറസ്റ്റിലായ സുബിയെ വിക്ടോറിയയിലെ ക്വാറന്റൈന് ഫെസിലിറ്റിയില്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ പാര്‍പ്പിച്ച് എന്‍എസ്ഡബ്ല്യൂ അറസ്റ്റ് വാറന്റിനെ തുടര്‍ന്ന് സിഡ്നിയിലേക്ക് കൊണ്ടു പോകും.
ഞായറാഴ്ച മെല്‍ബണ്‍ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ സുബിയെ വീഡിയോ ലിങ്ക് വഴി ഹാജരാക്കിയിരുന്നുവെന്നാണ് എന്‍എസ്ഡബ്ല്യൂ പോലീസ് ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഭീകര സംഘടനക്ക് പിന്തുണ അല്ലെങ്കില്‍ വിഭവങ്ങളേകിയ കുറ്റമടക്കം നിരവധി ചാര്‍ജുകളാണ് ഇയാള്‍ അഭിമുഖീകരിക്കാനിരിക്കുന്നത്. ചുരുങ്ങിയത് 25 വര്‍ഷമെങ്കിലും ഇയാള്‍ക്ക് തടവ് ശിക്ഷ ലഭിക്കുമെന്നും സൂചനയുണ്ട്. രണ്ട് യുഎസ് പൗരന്മാരെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്ത് സിറിയയിലേക്ക് കൊണ്ടു പോയ കുററത്തിന് സുകിക്ക് മേല്‍ എഫ്ബിഐ അന്വേഷണവും സുബി നേരിടുന്നുണ്ട്.