യാത്രാവിലക്ക് കൂടുതല്‍ കര്‍ശനമാക്കി യുഎഇ

യാത്രാവിലക്ക് കൂടുതല്‍ കര്‍ശനമാക്കി യുഎഇ
യാത്രാവിലക്ക് കൂടുതല്‍ കര്‍ശനമാക്കി യുഎഇ. നേരത്തെ ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്കിന് പുറമേ കൂടുതല്‍ രാജ്യങ്ങള്‍ക്ക് യുഎഇ യാത്രാവിലക്ക് എര്‍പ്പെടുത്തി. ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് വിലക്ക്. ഈ രാജ്യങ്ങള്‍ വഴിയുള്ള ട്രാന്‍സിറ്റ് യാത്രയും വിലക്കി. അനിശ്ചിത കാലത്തേക്കാണ് യുഎഇ യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 25 മുതല്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് വന്നതോട് കൂടി അയല്‍ രാജ്യങ്ങളെ ഇടത്താവളമാക്കി ഇന്ത്യക്കാര്‍ യുഎഇയിലേക്ക് യാത്രചെയ്യാമായിരുന്നു. ഇനി ആ വഴിയും യുഎഇയിലേക്ക് പോകാന്‍ സാധിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇനിയും കൂടുതല്‍ രാജ്യങ്ങള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്താനാണ് സാധ്യത.

Other News in this category



4malayalees Recommends