യുഎസില്‍ ഏഴ് മാസങ്ങള്‍ക്കിടെ കോവിഡ് പകര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലെത്തി;നിലവില്‍ ഓരോ രണ്ട് സെക്കന്‍ഡുകളിലും ഒരു പുതിയ കോവിഡ് കേസ് മാത്രം; പ്രതിദിന കേസുകളില്‍ ഒരു മാസത്തിനിടെ 43 ശതമാനം ഇടിവ്; മാസ്‌ക് ഇളവുകളുണ്ടായേക്കും

യുഎസില്‍ ഏഴ് മാസങ്ങള്‍ക്കിടെ കോവിഡ് പകര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലെത്തി;നിലവില്‍ ഓരോ രണ്ട് സെക്കന്‍ഡുകളിലും ഒരു പുതിയ കോവിഡ് കേസ് മാത്രം; പ്രതിദിന കേസുകളില്‍ ഒരു മാസത്തിനിടെ 43 ശതമാനം ഇടിവ്; മാസ്‌ക് ഇളവുകളുണ്ടായേക്കും
യുഎസില്‍ ഏഴ് മാസങ്ങള്‍ക്കിടെ കോവിഡ് പകര്‍ച്ചാ നിരക്ക് ഇപ്പോള്‍ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന പ്രതീക്ഷാ നിര്‍ഭരമായ കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം രാജ്യത്ത് ഓരോ രണ്ട് സെക്കന്‍ഡുകള്‍ കൂടുന്തോറും ഒരു പുതിയ കോവിഡ് കേസ് മാത്രമേ സ്ഥിരീകരിക്കുന്നുളളൂ. രാജ്യത്ത് രോഗം മൂര്‍ധന്യത്തിലെത്തിയ വേളയില്‍ ഓരോ രണ്ട് സെക്കന്‍ഡിലും അഞ്ചിലധിക പുതിയ കേസുകള്‍ സ്ഥിരീകരിച്ച സ്ഥാനത്ത് നിന്നാണീ താഴ്ചയുണ്ടായിരിക്കുന്നത്.

യുഎസില്‍ നിലവില്‍ പ്രതിദിനം ഏതാണ്ട് 40,000 പുതിയ കേസുകളാണ് രേഖപ്പെടുത്തുന്നത്. ഒരു മാസം മുമ്പുള്ള പ്രതിദിന കേസുകളില്‍ നിന്നും 43 ശതമാനം താഴ്ചയാണ് രേഖപ്പെടുത്തുന്നത്. ഇതിനാല്‍ രാജ്യത്ത് ചില കോവിഡ് നിയന്ത്രണ ഇളവുകള്‍ അനുവദിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി ഞായറാഴ്ച ആരോഗ്യ വിദഗ്ധര്‍ ഡോ. അന്തോണി ഫൗസി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിക്കൊണ്ടിരിക്കുന്നതിനാല്‍ അകത്തളങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിയമത്തില്‍ ചില ഇളവുകള്‍ നല്‍കുന്നതില്‍ അപകടമില്ലെന്നാണ് ഫൗസി അഭിപ്രായപ്പെടുന്നത്.

അതിനിടെ വാക്‌സിനേഷന് ആവശ്യമായ തോതില്‍ വാക്‌സിന്‍ അനുവദിക്കണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് യുഎസിലെ ചില സ്റ്റേറ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്.രാജ്യത്തെ ജനതയില്‍ ഏതാണ്ട് പകുതിയോളം പേര്‍ കോവിഡ് വാക്‌സിന്റെ ചുരുങ്ങിയത് ഒരു ഡോസെങ്കിലുമെടുത്തിട്ടുണ്ട്. കൂടാതെ ജനതയില്‍ മൂന്നിലൊന്നിലധികം പേര്‍ക്കും വാക്‌സിന്റെ രണ്ട് ഡോസുകളും ലഭിച്ചിട്ടുമുണ്ട്. എന്നാല്‍ രാജ്യത്ത് കോവിഡ് ആദ്യ ഡോസ് നല്‍കുന്നതില്‍ 60 ശതമാനം താഴ്ചയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍സില്‍ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends