ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വിസയിലെത്തിയവര്‍ക്കുള്ള ആഴ്ചയില്‍ 20 മണിക്കൂര്‍ തൊഴില്‍ പരിധി റദ്ദാക്കുന്നു; ടൂറിസം-ഹോസ്പിറ്റാലിറ്റി രംഗങ്ങളില്‍ ഇവര്‍ക്ക് എത്ര വേണമെങ്കിലും തൊഴിലെടുക്കാം; ബജറ്റില്‍ നിര്‍ണായക പ്ര്യാപനത്തിനൊരുങ്ങി സര്‍ക്കാര്‍

ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വിസയിലെത്തിയവര്‍ക്കുള്ള ആഴ്ചയില്‍ 20 മണിക്കൂര്‍ തൊഴില്‍ പരിധി റദ്ദാക്കുന്നു; ടൂറിസം-ഹോസ്പിറ്റാലിറ്റി രംഗങ്ങളില്‍ ഇവര്‍ക്ക് എത്ര വേണമെങ്കിലും തൊഴിലെടുക്കാം;  ബജറ്റില്‍ നിര്‍ണായക പ്ര്യാപനത്തിനൊരുങ്ങി സര്‍ക്കാര്‍
ഓസ്‌ട്രേലിയയില്‍ സ്റ്റുഡന്റ് വിസയിലെത്തിയവര്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രമേ തൊഴിലെടുക്കാവൂ എന്ന നിബന്ധനയുണ്ട്. എന്നാല്‍ ടൂറിസം-ഹോസ്പിറ്റാലിറ്റി രംഗങ്ങളില്‍ തൊഴിലെടുക്കുന്ന സ്റ്റുഡന്റ് വിസയിലെത്തിയവരെ ഈ നിയന്ത്രണത്തില്‍ നിന്നുമൊഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം പുതിയ ബജറ്റിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിനോദസഞ്ചാര രംഗത്തും, ഹോട്ടലുകളും കഫേകളും ബാറുകളും ഉള്‍പ്പെടെയുള്ള ഹോസ്പിറ്റാലിറ്റി രംഗത്തും തൊഴിലെടുക്കുന്നവര്‍ക്കാണ് പുതിയ സൗജന്യം പ്രയോജനപ്പെടുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ ഈ രംഗങ്ങളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്നത് പരിഹരിക്കാനാണീ ഇളവെന്നാണ് റിപ്പോര്‍ട്ട്. മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക പുനര്‍നിര്‍മ്മാണത്തില്‍ ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നതിനാലാണ് ഈ ഇളവെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ അലക്‌സ് ഹോക് വിശദീകരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് അവതരിപ്പിക്കുന്ന ഫെഡറല്‍ ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

ഓസ്‌ട്രേലിയയില്‍ മഹാമാരി മൂര്‍ധന്യത്തിലെത്തിയ വേളയില്‍ ഏറ്റവുമധികം പ്രതിസന്ധിയിലായ ഒരു വിഭാഗം വിദേശവിദ്യാര്‍ത്ഥികളായിരുന്നു. ആ വേളയില്‍ നിത്യ ചെലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന നിരവധി വിദ്യാര്‍ത്ഥികളുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.അഞ്ചു ലക്ഷത്തിലേറെ ഓസ്‌ട്രേലിയക്കാര്‍ തൊഴിലെടുക്കുന്ന രംഗങ്ങളാണ് മേല്‍പ്പറഞ്ഞവയെന്നും പര്യാപ്തമായ ജീവനക്കാരെ ഉറപ്പാക്കാന്‍ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ പറയുന്നു.

Other News in this category



4malayalees Recommends