എന്‍എസ്ഡബ്ല്യൂവില്‍ 40ന് മേല്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു; വ്യാപക വാക്‌സിനേഷനായി സിഡ്‌നിയില്‍ മാസ് വാക്‌സിനേഷന്‍ ഹബ്ബ് തുടങ്ങി; തിങ്കളാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

എന്‍എസ്ഡബ്ല്യൂവില്‍ 40ന് മേല്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു; വ്യാപക വാക്‌സിനേഷനായി സിഡ്‌നിയില്‍ മാസ് വാക്‌സിനേഷന്‍ ഹബ്ബ് തുടങ്ങി; തിങ്കളാഴ്ച മുതല്‍  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കോവിഡിനെ തുരത്താന്‍ മറ്റ് ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റുകളെ പോലെ എന്‍എസ്ഡബ്ല്യൂവിലും കോവിഡ് വാക്‌സിനേഷന്‍ ത്വരിതപ്പെട്ടു. നിലവില്‍ 40നും 49നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള രജിസ്‌ട്രേഷനും ആരംഭിച്ചുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണി മുതല്‍ www.nsw.gov.au എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇവര്‍ക്ക് ഫൈസറിന്റെ കോവിഡ് വാക്‌സിനായിരിക്കും പ്രദാനം ചെയ്യുന്നത്.

സ്റ്റേറ്റില്‍ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിനായി തിങ്കളാഴ്ച സിഡ്‌നിയിലെ ഒളിംപിക് പാര്‍ക്കില്‍ മാസ് വാക്‌സിനേഷന്‍ ഹബ്ബ് ആരംഭിച്ചിട്ടുണ്ട്. ഇവിടെ വാക്‌സിനേഷന്‍ നിര്‍വഹിക്കാനായി 200 ഓളം നഴ്‌സുമാരുടെയും മിഡ്വൈഫുമാരുടെയും സേവനം ഉറപ്പാക്കുമെന്നും ഇവിടെ ആഴ്ചയില്‍ ആറ് ദിവസം വാക്‌സിനേഷനുണ്ടാകുമെന്നും ഗവണ്‍മെന്റ് ഉറപ്പേകുന്നു. ആദ്യ രണ്ടാഴ്ച വാക്സിനേഷന്‍ പദ്ധതിയുടെ ഫേസ് 1 എ, 1 ബി എന്നീ ഘട്ടങ്ങളിലുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അടിയന്തര സേവന വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുമാണ് വാക്സിനേഷന്‍ നല്‍കുന്നത്.

തുടര്‍ന്നായിരിക്കും മറ്റ് വിഭാഗത്തിലുള്ളവര്‍ക്ക് വാക്സിനേഷനേകുന്നത്. സ്റ്റേറ്റില്‍ 40 വയസിനും 49 വയസിനും മധ്യേ പ്രായമായവര്‍ക്ക് ഫൈസര്‍ വാക്സിനായി രജിസ്റ്റര്‍ ചെയ്യാമെന്ന് പ്രീമിയര്‍ ഗ്ലാഡിസ് ബെറജ്കളിയന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ ഈ പ്രായഗ്രൂപ്പിലുള്ളവര്‍ക്ക് എപ്പോഴായിരിക്കും വാക്‌സിന്‍ ലഭിക്കുകയെന്ന കാര്യം നിലവില്‍ സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നും എന്നാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ നല്‍കുമെന്നു അദ്ദേഹം വ്യക്തമാക്കുന്നു.എന്‍എസ്ഡബ്ല്യൂവില്‍ 50 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് മെയ് 12 മുതല്‍ ആസ്ട്രസെനക്ക വാക്സിനായി ബുക്ക് ചെയ്യാനാവും. മെയ് 24 മുതലാണ് ഇവര്‍ക്ക് വാക്സിനേഷന്‍ പ്രദാനം ചെയ്യുന്നത്. ഈ പ്രായഗ്രൂപ്പിലുള്ളവര്‍ കൂടുതലും ജി പി ക്ലിനിക്കുകളില്‍ വാക്സിന്‍ സ്വീകരിക്കണമെന്നും പ്രീമിയര്‍ നിര്‍ദേശിക്കുന്നു.


Other News in this category



4malayalees Recommends