ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയില്‍ നിന്നുമുള്ള യാത്രാ വിലക്ക് ചോദ്യം ചെയ്തുള്ള കേസ് ഭാഗികമായി തള്ളി സിഡ്‌നിയിലെ ഫെഡറല്‍ കോടതി; നിരോധനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള കേസില്‍ വാദം തുടരുമെന്ന് കോടതി

ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയില്‍ നിന്നുമുള്ള യാത്രാ വിലക്ക് ചോദ്യം ചെയ്തുള്ള കേസ് ഭാഗികമായി തള്ളി സിഡ്‌നിയിലെ ഫെഡറല്‍ കോടതി; നിരോധനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള കേസില്‍ വാദം തുടരുമെന്ന് കോടതി
ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയില്‍ നിന്നുമുള്ള യാത്രകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി കോടതിയില്‍ ചോദ്യം ചെയ്ത് കൊണ്ടുള്ള വിലക്ക് ഫെഡറല്‍ കോടതി തിങ്കളാഴ്ച ഭാഗികമായി തള്ളിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു സ്‌കോട്ട് മോറിസന്‍ സര്‍ക്കാര്‍ മേയ് 15 വരെ ഇന്ത്യയില്‍ നിന്നുമുള്ള യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. വിലക്ക് മറികടന്ന് എത്തുന്നവര്‍ക്ക് 66,600 ഡോളര്‍ ഫൈനും അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും ചുമത്താനുളള ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് മിനിസ്റ്ററുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഫയല്‍ ചെയ്തിരിക്കുന്ന കേസാണ് ഭാഗികമായി തള്ളിയിരിക്കുന്നത്.

ഫെഡറല്‍ കോടതി ന്യായാധിപന്‍ ജസ്റ്റിസ് തോമസ് തോലിയാണ് നിര്‍ണായക കേസിന്റെ വാദം കേട്ട് കേസ് ഭാഗികമായി തള്ളിയ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രാ നിരോധനത്തിന്റെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്തുള്ള കേസിന്റെ വാദം തുടരുമെന്നാണ് കോടതിയില്‍ നിന്നുള്ള ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഇതിന് മുകളില്‍ ഹിയറിംഗ് തുടരുന്നതായിരിക്കും. മോറിസന്‍ സര്‍ക്കാരിന്റെ നിരോധനത്തെ ചോദ്യം ചെയ്ത് ഇന്ത്യയില്‍ കുടുങ്ങിക്കിടന്ന ഒരു ഓസ്‌ട്രേലിയന്‍ പൗരനാണ് സര്‍ക്കാരിനെതിരെ ഫെഡറല്‍ കോടതിയിലെത്തിയിരുന്നത്.

ഇയാള്‍ തന്റെ ലോയര്‍മാരിലൂടെ സമര്‍പ്പിച്ച് കേസാണ് കോടതി തിങ്കളാഴ്ച ഭാഗികമായി തള്ളിയിരിക്കുന്നത്. ഹെല്‍ത്ത് മിനിസ്റ്റര്‍ ഗെഗ് ഹണ്ടിന്റെ നിര്‍ദേശമനുസരിച്ചുള്ള യാത്രാ നിരോധനവും ജൈവസുരക്ഷാ നിയമ പ്രകാരം ക്രിമിനല്‍ കുററമാക്കുന്ന നടപടിയുടെയും ഭരണഘടനാ സാധുതയാണ് ഓസ്‌ട്രേലിയന്‍ പൗരന്‍ കോടതിയിലൂടെ ചോദ്യം ചെയ്തിരുന്നത്. ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്ക് മാതൃരാജ്യത്തേക്ക് തിരിച്ച് വരാനുള്ള സ്വാതന്ത്ര്യത്തെയാണ് സര്‍ക്കാര്‍ പ്രസ്തുത വിലക്കിലൂടെ നിഷേധിക്കുന്നതെന്നായിരുന്നു ഓസ്‌ട്രേലിയന്‍ പൗരന്‍ വാദിച്ചിരുന്നത്.

Other News in this category



4malayalees Recommends