ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിനെടുത്തവര്‍ക്ക് ഭാവിയില്‍ രാജ്യത്ത് നിന്ന് പുറത്തേക്കും അകത്തേക്കുമുളള യാത്രകള്‍ക്ക് പ്രത്യേക പരിഗണന; വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി വെളിപ്പെടുത്തി ഹെല്‍ത്ത് മിനിസ്റ്റര്‍

ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിനെടുത്തവര്‍ക്ക് ഭാവിയില്‍ രാജ്യത്ത് നിന്ന് പുറത്തേക്കും അകത്തേക്കുമുളള യാത്രകള്‍ക്ക് പ്രത്യേക പരിഗണന; വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി വെളിപ്പെടുത്തി ഹെല്‍ത്ത് മിനിസ്റ്റര്‍

ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിനെടുത്തവര്‍ക്ക് പലവിധ ആനൂകുല്യങ്ങളും പരിഗണനകളുമേകാന്‍ പദ്ധതിയുണ്ടെന്ന് വെളിപ്പെടുത്തി ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് രംഗത്തെത്തി. ഇത് പ്രകാരം വാക്‌സിനെടുത്തവര്‍ക്ക് ഭാവിയില്‍ രാജ്യത്തിന് പുറത്തേക്കും അകത്തേക്കും വരുന്നത് എളുപ്പമാക്കുന്നതായിരിക്കും. വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ മാനദണ്ഡങ്ങള്‍ സ്വീകരിക്കാനൊരുങ്ങുന്നതെന്നും ഹണ്ട് പറയുന്നു.


കഴിഞ്ഞ വാരത്തില്‍ രാജ്യമാകമാനം 402,000 കോവിഡ് വാക്‌സിനുകളാണ് വിതരണം ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര അതിര്‍ത്തികള്‍ എപ്പോഴാണ് തുറക്കുകയെന്ന വെളിപ്പെടുത്തണമെന്ന സമ്മര്‍ദം സര്‍ക്കാരിന് മേല്‍ വര്‍ധിച്ച് വരുന്ന വേളയിലാണ് വാക്‌സിനേഷന്‍ ഇത്തരത്തില്‍ ത്വരിതപ്പെട്ട് വരുന്നത്. ഓസ്‌ട്രേലിയക്കാരുടെ വാക്‌സിനേഷന്‍ പുരോഗതിയെ അടിസ്ഥാനമാക്കിയായിരിക്കും അതിര്‍ത്തികള്‍ തുറക്കുന്നത് നിശ്ചയിക്കുകയെന്നാണ് ഹണ്ട് പറയുന്നത്.

ഡോക്ടര്‍മാരുടെയും സയന്റിസ്റ്റുകളുടെയും ശാസ്ത്രീയ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ അതിര്‍ത്തികള്‍ തുറക്കുകയുള്ളുവെന്നും ഉചിതമായ സമയത്ത് മാത്രമേ ഇത് നിര്‍വഹിക്കുകയുള്ളുവെന്നുമാണ് ഹണ്ട് വിശദീകരിക്കുന്നത്. ഇത് പ്രകാരം വാക്‌സിനെടുത്തവര്‍ക്ക് രാജ്യത്തിന് പുറത്തേക്കും അകത്തേക്കും പോകാന്‍ അനായാസം സാധിക്കുമെന്നും ഇക്കാര്യത്തില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണനയേകുമെന്നും ഹണ്ട് ആവര്‍ത്തിക്കുന്നു.

Other News in this category



4malayalees Recommends