അമിത് ഷായെ അറസ്റ്റ് ചെയ്ത പിണറായി വിജയനെതിരെ അന്വേഷണം നടത്തിയ വാര്‍ത്ത താരം ഇനി തമിഴ്‌നാട്ടിലെ ഡിജിപി ; സ്റ്റാലിന്‍ ' ഭരണം' തുടങ്ങി

അമിത് ഷായെ അറസ്റ്റ് ചെയ്ത പിണറായി വിജയനെതിരെ അന്വേഷണം നടത്തിയ വാര്‍ത്ത താരം ഇനി തമിഴ്‌നാട്ടിലെ ഡിജിപി ; സ്റ്റാലിന്‍ ' ഭരണം' തുടങ്ങി
തമിഴ്‌നാട്ടില്‍ ഭരണം പിടിച്ച എംകെ സ്റ്റാലിനും ഡിഎംകെയും കേന്ദ്രത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടികള്‍ എടുത്ത് ശ്രദ്ധയാകര്‍ഷിക്കുകയാണ്. സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ തമിഴ്‌നാടിന്റെ പുതിയ ഡിജിപിയായി നിയമിച്ചാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടിരിക്കുന്നത്. വിജിലന്‍സ്ആന്റി കറപ്ഷന്‍ തലപ്പത്താണു നിയമനം.

2010ലെ സൊഹ്‌റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ അറസ്റ്റ് ചെയ്താണ് കന്ദസ്വാമി ഐപിഎസ് വാര്‍ത്താതാരമായത്. അന്ന് അദ്ദേഹം സിബിഐ ഐജിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പിന്നീട് അമിത് ഷാ കുറ്റവിമുക്തനായെങ്കിലും അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്യാന്‍ മടിക്കാത്ത കന്ദസ്വാമിയുടെ ധീരത വലിയ ചര്‍ച്ചയായിരുന്നു. എസ്എന്‍സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് കന്ദസ്വാമി പിണറായി വിജയനെതിരെയും അന്വേഷണം നടത്തിയിരുന്നു.

അനീതിക്ക് എതിരെ മുഖം നോക്കാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന് പേരുകേട്ട കന്ദസ്വാമിയെ വിജിലന്‍സ് തലപ്പത്ത് നിയമിച്ച മുഖ്യമന്ത്രി സ്റ്റാലിന് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രശംസിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് സമയത്ത് തന്നെ തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തിലേറിയാല്‍ എഐഎഡിഎംകെ നേതാക്കളുടെ ഉള്‍പ്പെടെ അഴിമതി പുറത്തുകൊണ്ടുവരുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ആദ്യ സൂചനയാണ് കന്ദസ്വാമിയുടെ നിമയനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News in this category4malayalees Recommends