ബലാത്സംഗ പരാതിയുമായെത്തിയ പെണ്‍കുട്ടിയെയും പ്രതിയെയും വിവാഹം കഴിപ്പിച്ച് പൊലീസ്

ബലാത്സംഗ പരാതിയുമായെത്തിയ പെണ്‍കുട്ടിയെയും പ്രതിയെയും വിവാഹം കഴിപ്പിച്ച് പൊലീസ്
ബലാത്സംഗത്തിനിരയായി എന്ന എന്ന പരാതിയുമായി എത്തിയ പെണ്‍കുട്ടിയെയും പ്രതിയെയും പൊലീസ് സ്റ്റേഷനില്‍ വെച്ച് വിവാഹം കഴിപ്പിച്ച് പൊലീസ്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. തിങ്കളാഴ്ചയാണ് വിവാഹം നടന്നത്. പൊലീസ് മധ്യസ്ഥതയില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലാണ് പരാതിക്കാരിയും പ്രതിയും അവസാനം വിവാഹിതരാകാന്‍ തീരുമാനിച്ചതും വിവാഹിതരായതും. പെണ്‍കുട്ടിയുടെ സഹോദരനും പ്രതിയുടെ പിതാവും വിവാഹത്തിന് സന്നിഹിതരായിരുന്നു. പൊലീസിന്റെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം നടന്നത്. പൊലീസ് സ്റ്റേഷന് സമീപത്തെ രാംഗഞ്ച് മന്ദി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഒരുമാസം മുമ്പാണ് യുവാവ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന് കാണിച്ച് പെണ്‍കുട്ടി പരാതി നല്‍കിയത്. പ്രതിക്കെതിരെ ഐ.പി.സി 376 സെക്ഷന്‍ പ്രകാരമായിരുന്നു പരാതി.

യുവാവും പെണ്‍കുട്ടിയും അയല്‍വാസികളും പരിചയക്കാരുമായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെങ്കിലും പിന്നീട് യുവാവ് പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. കോവിഡ് പ്രോട്ടോക്കാള്‍ അനുസരിച്ചായിരുന്നു വിവാഹം. വിവാഹ വിരുന്ന് നടത്താന്‍ വധൂവരന്മാര്‍ അനുമതി ചോദിച്ചെങ്കിലും പൊലീസ് നിഷേധിച്ചു.


Other News in this category4malayalees Recommends