കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് വരുന്ന ജിസിസി പൗരന്മാര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നല്‍കി ഖത്തര്‍

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് വരുന്ന ജിസിസി പൗരന്മാര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നല്‍കി ഖത്തര്‍
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് വരുന്ന ജിസിസി പൗരന്മാര്‍ക്ക് ക്വാറന്റൈനില്‍ ഇളവ് നല്‍കി ഖത്തര്‍. വാക്‌സിനെടുത്ത് വരുന്നവരുടെ കൂടെയുള്ള ജോലിക്കാര്‍ക്കും ഖത്തറിലെത്തുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍, ഇന്ത്യയില്‍നിന്ന് ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്വാറന്റൈന്‍ തുടരും. ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍, അവരുടെ ബന്ധുക്കള്‍, കൂടെവരുന്ന ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഖത്തറിലേക്ക് വരുമ്പോള്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. എന്നാല്‍, എല്ലാവരും അതത് രാജ്യങ്ങളില്‍നിന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് പതിനാല് ദിവസം പൂര്‍ത്തീകരിച്ചവരായിരിക്കണം. ഒപ്പം പുറപ്പെടുന്നതിനുമുന്‍പുള്ള 72 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. വാക്‌സിനെടുക്കാത്തവരാണെങ്കില്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ജിസിസി ഒഴികെയുള്ള മറ്റു രാജ്യങ്ങളില്‍നിന്നു വരുന്ന ഖത്തരി വിസയുള്ളവര്‍ക്കും ഹോട്ടല്‍ ക്വാറന്റൈന്‍ തുടരും. ഇന്ത്യയുള്‍പ്പെടെയുള്ള ആറ് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

Other News in this category



4malayalees Recommends