യുഎസിലെ 12നും 15നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ അംഗീകാരം നല്‍കി എഫ്ഡിഎ; കോവിഡിനെതിരായ പോരാട്ടത്തില്‍ യുഎസിന്റെ നിര്‍ണായക ചുവട് വയ്പ്; യുവജനങ്ങളില്‍ നല്ലൊരു വിഭാഗത്തെ കോവിഡില്‍ നിന്നും സംരക്ഷിക്കാനുള്ള നീക്കം

യുഎസിലെ 12നും 15നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ അംഗീകാരം നല്‍കി എഫ്ഡിഎ; കോവിഡിനെതിരായ പോരാട്ടത്തില്‍ യുഎസിന്റെ നിര്‍ണായക ചുവട് വയ്പ്; യുവജനങ്ങളില്‍ നല്ലൊരു വിഭാഗത്തെ കോവിഡില്‍ നിന്നും സംരക്ഷിക്കാനുള്ള നീക്കം
യുഎസിലെ 12നും 15നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ ഉപയോഗിക്കുന്നതിന് ദി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) തിങ്കളാഴ്ച അനുവാദം നല്‍കി. കോവിഡിനെതിരായ പോരാട്ടത്തില്‍ അമേരിക്ക നടത്തുന്ന നിര്‍ണായക ചുവട് വയ്പാണിതെന്നാണ് ആക്ടിംഗ് എഫ്ഡിഎ കമ്മീഷണറായ ജാനെറ്റ് വുഡ്‌കോക്ക് വിശദീകരിച്ചിരിക്കുന്നത്. പുതിയ നീക്കത്തിലൂടെ രാജ്യത്തെ യുവജനങ്ങളില്‍ നല്ലൊരു വിഭാഗത്തെ കോവിഡില്‍ നിന്നും സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ഇതിലൂടെ സാധാരണ ജീവിതത്തിലേക്ക് ക്രമേണ തിരിച്ച് വരാനും മഹാമാരിക്ക് അറുതി വരുത്താനും സാധിക്കുമെന്നും വുഡ്‌കോക്ക് പറയുന്നത്.16 വയസിനും അതിന് മുകളിലും പ്രായമുള്ളവരില്‍ ഫൈസര്‍-ബയോ എന്‍ടെക് വാക്‌സിന്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിനായിരുന്നു ഇതിന് മുമ്പ് എഎഫ്ഡിഎ അംഗീകാരം നല്‍കിയിരുന്നത്. യുവജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അംഗീകാരം നല്‍കുന്നത് നിര്‍ണായക ചുവട് വയ്പാണെന്നും ഇതിനെ തുടര്‍ന്ന് പൊതുജനാരോഗ്യത്തിന് മേല്‍ വരുന്ന ചെലവിന്റെ ഭാരം വര്‍ധിക്കുമെന്നുമാണ് എഫ്ഡിഎയുടെ സെന്റര്‍ ഫോര്‍ ബയോജിക്‌സ് ഇവാല്വേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറായ പീറ്റര്‍ മാര്‍ക്‌സ് പറയുന്നത്.

2020 മാര്‍ച്ച് ഒന്നിനും 2021 ഏപ്രില്‍ 30നും ഇടയില്‍ 11 വയസ് മുതല്‍ 17 വയസ് വരെയുള്ള പ്രായഗ്രൂപ്പിലുള്ള 1.5 മില്യണ്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരുന്നുവെന്നാണ് എഫ്ഡിഎ പറയുന്നത്. കോവിഡ് സാധാരണയായി കുട്ടികളില്‍ വളരെ ചെറിയ തോതിലേ അനുഭവപ്പെടുകയുള്ളുവെങ്കിലും ഇവരില്‍ നിന്നും മറ്റുള്ളവരിലേക്ക് അതായത് പ്രായമായവരിലേക്ക് പകരുമെന്ന ഭീഷണി ഒഴിവാക്കാനാണ് ചെറിയപ്രായത്തിലുള്ളവര്‍ക്ക് നിലവില്‍ വാക്‌സിന്‍ നല്‍കാന്‍ യുഎസ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്.

Other News in this category4malayalees Recommends