യുഎസ് ആഗോള കോവിഡ് പോരാട്ടത്തിന്റെ നേതൃത്വമേറ്റെടുക്കണമെന്ന് നിര്‍ദേശം; ഇന്ത്യ പോലുള്ള ഇടങ്ങളിലെ കോവിഡ് പ്രതിസന്ധിയില്‍ യുഎസ് കാര്യക്ഷമമായി ഇടപെടണമെന്ന്; യുഎസ് അഭ്യന്തര വാക്സിന്‍ ഉല്‍പാദനം ത്വരിതപ്പെടുത്തി കയറ്റുമതി നടത്താന്‍ ശുപാര്‍ശ

യുഎസ് ആഗോള കോവിഡ് പോരാട്ടത്തിന്റെ നേതൃത്വമേറ്റെടുക്കണമെന്ന് നിര്‍ദേശം; ഇന്ത്യ പോലുള്ള ഇടങ്ങളിലെ കോവിഡ് പ്രതിസന്ധിയില്‍ യുഎസ് കാര്യക്ഷമമായി ഇടപെടണമെന്ന്; യുഎസ് അഭ്യന്തര വാക്സിന്‍ ഉല്‍പാദനം ത്വരിതപ്പെടുത്തി കയറ്റുമതി നടത്താന്‍ ശുപാര്‍ശ

കോവിഡിനെതിരായി അന്താരാഷ്ട്ര തലത്തില്‍ ഒന്ന് ചേര്‍ന്ന് ഒരു പോരാട്ടമാണ് വേണ്ടതെന്നും അതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേതൃത്വമേകണമെന്നും ആവശ്യപ്പെട്ട് പ്രമുഖ ആഗോള ബിസിനസ് ആന്‍ഡ് പോളിസി ലീഡര്‍മാരുടെ സംഘം രംഗത്തെത്തി.ഈ ആവശ്യം ഉന്നയിച്ച് അവര്‍ ബൈഡന് ഒരു തുറന്ന കത്തയക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ , ഫിലിപ്പീന്‍സ് പോലുള്ള ഇടങ്ങളില്‍ കോവിഡ് അത്യപകടം വിതച്ച് കൊണ്ട് അനിയന്ത്രിതമായ രീതിയില്‍ പടരുന്നതില്‍ 16 ബിസിനസ് ആന്‍ഡ് പോളിസി ലീഡര്‍മാരുടെ സംഘം കടുത്ത ആശങ്കയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


ഇവിടങ്ങളില്‍ യുഎസ് കാര്യക്ഷമമായി ഇടപെട്ട് പ്രതിസന്ധിയില്‍ കൈത്താങ്ങാകണമെന്നും ബിസിനസ് ആന്‍ഡ് പോളിസി ലീഡര്‍മാര്‍ നിര്‍ദേശിക്കുന്നു. ഇനിയും ഇക്കാര്യത്തില്‍ ലോകം വേണ്ടത്ര ജാഗ്രതയും നടപടികളും എടുത്തില്ലെങ്കില്‍ കോവിഡിന് മ്യൂട്ടേഷന്‍ സംഭവിച്ച് കൊണ്ട് അത് അപകടരമായ തോതില്‍ വിനാശം വിതയ്ക്കുമെന്നും ഈ കത്തിലൂടെ അവര്‍ മുന്നറിയിപ്പേകുന്നു. കോവിഡ് പോരാട്ടത്തിനായി അന്താരാഷ്ട്ര നേതൃത്വം കൊടുക്കുന്നതിന്റെ ഭാഗമായി യുഎസ് കോവിഡ് വാക്സിന്റെ അഭ്യന്തര ഉല്‍പാദനം ത്വരിതപ്പെടുത്തി അഭ്യന്തര ഉപയോഗം കഴിഞ്ഞുള്ള ഡോസുകള്‍ ആവശ്യമായ മറ്റ് രാജ്യങ്ങള്‍ക്കായി കയറ്റുമതി ചെയ്യണമെന്നും വാക്സിന്‍ വികസിപ്പിക്കുന്നതില്‍ നേരിടുന്ന ടെക്നിക്കലും ലോജിസ്റ്റിക്കലുമായ വെല്ലുവിളികള്‍ പരിഹരിച്ച് ഈ രംഗത്തെ എല്ലാ തടസങ്ങളും നീക്കണമെന്നും ഈ കത്തിലൂടെ ഈ ഗ്രൂപ്പ് നിര്‍ദേശിക്കുന്നു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വിജയിപ്പിക്കുന്നതില്‍ യുഎസ് ഭരണകൂടത്തിനുള്ള സവിശേഷമായ കഴിവും ഇച്ഛാശക്തിയും മൂലമാണ് കോവിഡിനെതിരായ ലോകപോരാട്ടത്തിന്റെ നേതൃത്വവും യുഎസ് ഏറ്റെടുക്കേണ്ടത് അനിവാര്യമാണെന്ന് തങ്ങള്‍ നിര്‍ദേശിക്കുന്നതെന്നും ഈ ഗ്രൂപ്പ് എടുത്ത് കാട്ടുന്നു. യുഎസ് ഇതിന്റെ നേതൃത്വമേറ്റെടുക്കണമെന്നാണ് ലോകത്തിലെ മിക്ക രാജ്യങ്ങളും ആഗ്രഹിക്കുന്നതെന്നും ഇവര്‍ സൂചനയേകുന്നു. ഇത്തരം കാര്യങ്ങളില്‍ സ്വകാര്യ മേഖലയുമായി ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് യുഎസ് സര്‍ക്കാരിനാണ് കഴിവ് കൂടുതലുള്ളതെന്നും അതിനാലാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നതെന്നും ബിസിനസ് ആന്‍ഡ് പോളിസി ലീഡര്‍മാരുടെ ഗ്രൂപ്പ് വിശദീകരിക്കുന്നു.



Other News in this category



4malayalees Recommends