ഒന്റാറിയോക്ക് പിന്നാലെ കാനഡയിലെ മറ്റ് നിരവധി പ്രൊവിന്‍സുകളും അസ്ട്രസെനക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ വിതരണം നിര്‍ത്തി വച്ചു; കാരണം ഈ വാക്‌സിനെടുത്ത ചിലരില്‍ രക്തം കട്ട പിടിക്കുന്നതിനാല്‍; വാക്‌സിന്‍ ഇടകലര്‍ത്തി നല്‍കുന്ന പഠനം മുന്നേറുന്നു

ഒന്റാറിയോക്ക് പിന്നാലെ കാനഡയിലെ മറ്റ് നിരവധി പ്രൊവിന്‍സുകളും അസ്ട്രസെനക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ വിതരണം നിര്‍ത്തി വച്ചു; കാരണം ഈ വാക്‌സിനെടുത്ത ചിലരില്‍ രക്തം കട്ട പിടിക്കുന്നതിനാല്‍; വാക്‌സിന്‍ ഇടകലര്‍ത്തി നല്‍കുന്ന പഠനം മുന്നേറുന്നു

ഒന്റാറിയോക്ക് പിന്നാലെ കാനഡയിലെ മറ്റ് നിരവധി പ്രൊവിന്‍സുകളും അസ്ട്രസെനക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ വിതരണം നിര്‍ത്തി വച്ചു. ഈ വാക്‌സിന്‍ കുത്തി വച്ച ചിലരില്‍ രക്തം കട്ട പിടിക്കുന്ന പ്രശ്‌നം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണീ നീക്കം. പുതിയ തീരുമാനത്തിന്റെ ഭാഗമായി മാനിട്ടോബ ഈ വാക്‌സിന്റെ ഉപയോഗം പരിമിതമാക്കുന്നുണ്ട്. ബ്രിട്ടീഷ് കൊളംബിയയും പിന്നീട് ഈ പാത പിന്തുടര്‍ന്നിട്ടുണ്ട്. രണ്ടാം ഡോസായി എത്തുന്ന ഈ വാക്‌സിന്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുണ്ടെന്നാണ് ഒന്റാറിയോ പ്രതികരിച്ചിരിക്കുന്നത്.


ഇതുവരെ കോവിഡ് വാക്‌സിനെടുക്കാത്തവര്‍ക്ക് അസ്ട്രാസെനക വാക്‌സിന്‍ നല്‍കുന്നത് ആല്‍ബര്‍ട്ടയും നിര്‍ത്തി വച്ചിട്ടുണ്ട്. മറ്റ് സൈറ്റുകളില്‍ വച്ച് കുത്തി വയ്പിന് വിധേയരാകാത്തവര്‍ക്ക് അസ്ട്രാസെനകയുടെ ആദ്യ ഡോസ് നല്‍കിയേക്കുമെന്നാണ് മാനിട്ടോബ പറയുന്നത്.സാസ്‌കറ്റ്ച്യൂവാനും ഈ വാക്‌സിന്റെ ആദ്യ ഡോസുകള്‍ നല്‍കുന്നത് നിലവില്‍ നിര്‍ത്തി വച്ചിട്ടുണ്ട്. ഈ വാക്‌സിന്‍ സ്വീകരിക്കാന്‍ അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്ത 1000ത്തില്‍ അധികം പേരുടെ അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കിയെന്നാണ് നോവ് സ്‌കോട്ടിയ പ്രീമിയര്‍ ലെയിന്‍ റാന്‍കിന്‍ പറയുന്നത്. ഇതിന് പകരം ഇവര്‍ക്ക് എംആര്‍എന്‍എ വാക്‌സിനായിരിക്കും നല്‍കുന്നത്.

ഇതിനിടെ വിവിധ കോവിഡ് 19 വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തി കുത്തി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പഠനത്തിലെ ചില കണ്ടെത്തലുകള്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പുറത്ത് വിട്ടിട്ടുണ്ട്. അസ്ട്രാസെനക, ഫൈസര്‍ വാക്‌സിനുകള്‍ പോലുള്ളവ കൂട്ടിക്കലര്‍ത്തി കുത്തി വയ്ക്കുന്നത് വാക്‌സിനേഷനെ തുടര്‍ന്നുണ്ടാകുന്ന ക്ഷീണം, തലവേദന, പനി പോലുളള ബുദ്ധിമുട്ടുകള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് ഈ ഗവേഷണത്തിലെ പ്രാഥമിക കണ്ടെത്തല്‍.

ഇത്തരത്തില്‍ വിവിധ വാക്‌സിനുകള്‍ മിക്‌സ് ചെയ്തുള്ള പ്രയോഗത്തിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുന്നതുമായി ബന്ധപ്പെട്ടാണോ ഇത്തരം ബുദ്ധിമുട്ടുകളുണ്ടാകുന്നതെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഈ പഠനത്തിന് നേതൃത്വം കൊടുക്കുന്നയാളും യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡിലെ ജനറല്‍ പീഡിയാട്രിക്‌സ് ആന്‍ഡ് വാക്‌സിനോളജിയിലെ അസോസിയേറ്റ് പ്രഫസറുമായ ഡോ. മാത്യു സ്‌നാപ് പറയുന്നത്.


Other News in this category



4malayalees Recommends