കാനഡയിലെ ഇമിഗ്രേഷന്‍ സിസ്റ്റത്തെ നവീകരിക്കുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍; കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ക്കിടയിലും ഐആര്‍സിസി കുടിയേറ്റത്തെ മുന്നോട്ട് കൊണ്ടു പോയെന്ന് മാര്‍കോ മെന്‍ഡിസിനോ; കോവിഡില്‍ നിന്നും കരകയറുന്നതിന് കുടിയേറ്റം വര്‍ധിപ്പിക്കും

കാനഡയിലെ ഇമിഗ്രേഷന്‍ സിസ്റ്റത്തെ നവീകരിക്കുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍; കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ക്കിടയിലും ഐആര്‍സിസി കുടിയേറ്റത്തെ മുന്നോട്ട് കൊണ്ടു പോയെന്ന് മാര്‍കോ മെന്‍ഡിസിനോ; കോവിഡില്‍ നിന്നും കരകയറുന്നതിന് കുടിയേറ്റം വര്‍ധിപ്പിക്കും
കാനഡയിലെ ഇമിഗ്രേഷന്‍ സിസ്റ്റത്തെ നവീകരിക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ഇമിഗ്രേഷന്‍ മിനിസ്റ്ററായ മാര്‍കോ മെന്‍ഡിസിനോ രംത്തെത്തി. ഇന്നലെ അതായത് ബുധനാഴ്ച ഒട്ടാവയിലെ കനേഡിയന്‍ ക്ലബ് സംഘടിപ്പിച്ച വെര്‍ച്വല്‍ ഇവന്റില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മാര്‍കോ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. 1903 മുതല്‍ കനേഡിയന്‍ ക്ലബ് ഇത്തരത്തില്‍ രാജ്യത്തെ നിര്‍ണായക പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി പ്രമുഖരെ വിളിച്ച് വരുത്തി പ്രസംഗങ്ങള്‍ നടത്താറുണ്ട്.

കാനഡയെ സംബന്ധിച്ചിടത്തോളം ഇമിഗ്രേഷന്‍ എന്നത് എക്കാലത്തേയും നിര്‍ണായകവും ചൂട് പിടിച്ചതുമായ വിഷയമായതിനാല്‍ മാര്‍കോയുടെ പ്രഖ്യാപനത്തെ ഏറെ പ്രാധാന്യത്തോടെയാണ് ഏവരുമെടുത്തിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ 2021-23ലെ കാനഡയുടെ ഇമിഗ്രേഷന്‍ ലെവല്‍ പ്ലാനിനെക്കുറിച്ച് മാര്‍കോ വിശദീകരിച്ചിരുന്നു. കാനഡയെ കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറ്റുന്നതിനായി രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇമിഗ്രേഷന്‍ ലെവല്‍ യാഥാര്‍ത്ഥ്യമാക്കുന്ന പ്ലാനായിരുന്നു മാര്‍കോ വെളിപ്പെടുത്തിയിരുന്നത്.

ഇത് പ്രകാരം നിലവില്‍ വര്‍ഷത്തില്‍ 401,000 പുതിയ കുടിയേറ്റക്കാരെ കൊണ്ടു വരാനാണ് കാനഡ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്കെത്തുന്ന വിധത്തില്‍ 2021ല്‍ ഇതുവരെ കൊണ്ടു വരേണ്ട കുടിയേറ്റക്കാരെ ഇവിടേക്കെത്തിച്ചുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കാനഡ കോവിഡ് യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നുവെങ്കിലും കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അജണ്ടയുമായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍സ് കാനഡ (ഐആര്‍സിസി) മുന്നോട്ട് പോയിരുന്നുവെന്ന് മാര്‍കോ തന്റെ പ്രസംഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഉദാരണമായി നാളിതുവരെ നടത്തിയ ഏറ്റവും വലിയ എക്‌സ്പ്രസ് എന്‍ട്രി ഡ്രോ ഫെബ്രുവരി 13ന് നടത്തിയെന്നും മേയ് ആറിന് ആറ് പുതിയ പെര്‍മനന്റ് റെസിഡന്റ് സ്ട്രീമുകള്‍ ലോഞ്ച് ചെയ്തിരുന്നതും മാര്‍കോ എടുത്ത് കാട്ടിയിരുന്നു.

Other News in this category



4malayalees Recommends