ഇന്ത്യയ്ക്ക് സഹായവുമായി ഒമാന്‍

ഇന്ത്യയ്ക്ക് സഹായവുമായി ഒമാന്‍
കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി ഒമാന്‍. ഓക്‌സിജന്‍ സിലിണ്ടര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഒമാന്‍ ഇന്ത്യയിലെത്തിച്ചു.

36 വെന്റിലേറ്ററുകള്‍, അത്യാവശ്യ മരുന്നുകള്‍, 30 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍സ്, 100 ഓക്‌സിജന്‍സിലിണ്ടറുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സാധനങ്ങള്‍ ഒമാനില്‍ നിന്നും ഇന്ത്യക്ക് ലഭിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

സഹായത്തിന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് നന്ദി രേഖപ്പെടുത്തി കൊണ്ട് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വിറ്റര്‍ സന്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends