ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 12 മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ 12 മത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പദ്മഭൂഷണ്‍ മോഹന്‍ലാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് 2021 മെയ് 21നു സല്‍മാനിയ ഹോസ്പിറ്റലില്‍ വച്ചു കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ നീണ്ടു നിന്ന ക്യാമ്പില്‍ 65 ഓളം പേര്‍ രക്തദാനം നടത്തി.

ലാല്‍ കെയെര്‍സ് പ്രസിഡന്റ് ഫൈസല്‍ എഫ്. എം , സെക്രട്ടറി ഷൈജു കമ്പ്രത്ത്, ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പ് , വൈ. പ്രസിഡന്റ് ടിറ്റോ ഡേവിസ് , രതിന്‍ തിലക്, സജീഷ് പന്തളം , വൈശാഖ് , വിഷ്ണു, രഞ്ജിത്, ജിതിന്‍, ബിനു ഡി തോമസ്, ജെയ്‌സണ്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ലാല്‍കെയെര്‍സ് കോഓര്‍ഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍, ബ്ലഡ് ഡോണോര്‍സ് കണ്‍വീനര്‍ മണിക്കുട്ടന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.



Other News in this category



4malayalees Recommends