പ്രവാസി മലയാളി പാടത്തെ ചെളിയില്‍ വീണു മരിച്ചു ; 34 കാരനായ സുനു ജോര്‍ജ് നാട്ടിലെത്തിയിട്ട് 20 ദിവസം മാത്രം

പ്രവാസി മലയാളി പാടത്തെ ചെളിയില്‍ വീണു മരിച്ചു ; 34 കാരനായ സുനു ജോര്‍ജ് നാട്ടിലെത്തിയിട്ട് 20 ദിവസം മാത്രം
നാട്ടില്‍ അവധിക്കുവന്ന പ്രവാസി മലയാളി പാടത്തെ ചെളിയില്‍ വീണ് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുനു ജോര്‍ജ് (34) ആണ് മരിച്ചത്. റാസല്‍ഖൈമയില്‍ ഡ്രൈവറായ സുനു ജോര്‍ജ് 20 ദിവസം മുമ്പാണ് നാട്ടിലെത്തിയത്.ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ഭാര്യ വീടായ ആലപ്പുഴ ചെന്നിത്തലയിലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം.

വയല്‍വരമ്പിലൂടെ നടന്നുപോകുമ്പോള്‍ കാല് തെന്നി പാടത്തു വീഴുകയും ചെളിയില്‍ താഴ്ന്നു പോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സംഭവ സമയം ശക്തമായ മഴയായിരുന്നു. സുനു വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു പോയവരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുഎഇയില്‍ ഒരുപാട് സൗഹൃദങ്ങളുള്ള വ്യക്തിയാണ് സുനു ജോര്‍ജ്.

ഭാര്യ ഷേര്‍ലി. മകന്‍ ഏദന്‍ (8).


Other News in this category4malayalees Recommends