യുഎസില്‍ തങ്ങളുടെ വാക്‌സിന്റെ പൂര്‍ണമായ അപ്രൂവലിനായി എഫ്ഡിഎ അംഗീകാരം തേടി മോഡേണ; എഫ്ഡിഎ ഇതിന് അംഗീകാരം നല്‍കുക വാക്‌സിനെക്കുറിച്ചുള്ള പഠനങ്ങളെ സൂക്ഷ്മമായി നീരീക്ഷിച്ചതിന് ശേഷം; കോവിഡ് പോരാട്ടത്തില്‍ പുതിയ ചുവട് വയ്പ്

യുഎസില്‍ തങ്ങളുടെ വാക്‌സിന്റെ പൂര്‍ണമായ അപ്രൂവലിനായി എഫ്ഡിഎ അംഗീകാരം തേടി മോഡേണ;  എഫ്ഡിഎ ഇതിന് അംഗീകാരം നല്‍കുക വാക്‌സിനെക്കുറിച്ചുള്ള പഠനങ്ങളെ സൂക്ഷ്മമായി നീരീക്ഷിച്ചതിന് ശേഷം; കോവിഡ് പോരാട്ടത്തില്‍ പുതിയ ചുവട് വയ്പ്
മോഡേണ തങ്ങളുടെ വാക്‌സിന് യുഎസില്‍ പൂര്‍ണമായ അപ്രൂവലിനായി രംഗത്തെത്തി. ഇക്കാര്യത്തില്‍ അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരമാണ് തേടിയിരിക്കുന്നത്. തങ്ങളുടെ കോവിഡ് 19 വാക്‌സിന്‍ മുതിര്‍ന്നവരില്‍ പ്രയോഗിക്കുന്നതിന് യുഎസ് റെഗുലേറ്ററി അപ്രൂവല്‍ പൂര്‍ണമായി നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങിയെന്നാണ് മോഡേണ അറിയിച്ചിരിക്കുന്നത്.

മോഡേണയുടെ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് എഫ്ഡിഎ നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു. കൂടാതെ മറ്റ് നിരവധി രാജ്യങ്ങളിലെ റെഗുലേറ്റര്‍മാരും ഇത്തരത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ യുഎസില്‍ മോഡേണയുടെ 124 മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അംഗീകാരമേകിയതിനെ തുടര്‍ന്നും ഈ വാക്‌സിനെക്കുറിച്ച് ബൃഹത്തായ പഠനങ്ങള്‍ നടന്നിരുന്നു.

വാക്‌സിനെക്കുറിച്ച് നടത്തിയ പഠനഫലങ്ങള്‍ എഫ്ഡിഎ സൂക്ഷ്മനിരീക്ഷണം നടത്തിയതിന് ശേഷം കര്‍ക്കശമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നുറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഇതിന്റെ പൂര്‍ണമായ ഉപയോഗത്തിന് അംഗീകാരം നല്‍കുകയുള്ളൂ.നേരത്തെ ഫൈസര്‍ വാക്‌സിനും യുഎസില്‍ പൂര്‍ണ ഉപയോഗത്തിനുള്ള അനുമതി തേടിയിരുന്നു. അതിന് ശേഷം ഇതിനൊരുമ്പെട്ട രണ്ടാമത്തെ വാക്‌സിനായി മോഡേണ മാറിയിരിക്കുകയാണ്.

Other News in this category



4malayalees Recommends