യുഎഇയില്‍ 12 മുതല്‍ 15 വയസ്സുവരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

യുഎഇയില്‍ 12 മുതല്‍ 15 വയസ്സുവരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
യുഎഇയില്‍ 12 മുതല്‍ 15 വയസ്സുവരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ആയിരക്കണക്കിന് കുട്ടികളാണ് ഇത് വരെ രജിസ്‌ട്രേഷന്‍ ചെയ്തത്. മന്ത്രാലയത്തിന്റെ കോവിഡ് ആപ്ലിക്കേഷനിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. ഈ പ്രായക്കാര്‍ക്ക് ഫൈസര്‍ബയോഎന്‍ടെക് വാക്‌സിനുകള്‍ നല്‍കാന്‍ കഴിഞ്ഞ ദിവസമാണ് അനുമതിയായത്. യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തി കര്‍ശന പരിശോധനകള്‍ പൂര്‍ത്തീകരിച്ചാണ് അനുമതി. അതിനിടെ പ്രതിരോധം വര്‍ധിപ്പിക്കുന്നതിനുള്ള സിനോഫാം ബൂസ്റ്റര്‍ കുത്തിവെപ്പിനുള്ള നടപടിക്രമവും ആരംഭിച്ചു.

6 മാസം മുന്‍പ് സിനോഫാം വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ക്ക് അര്‍ഹരായിരിക്കും. ലോകത്ത് കോവിഡ് പ്രതിരോധത്തില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വൈദഗ്ധ്യമുള്ള ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

Other News in this category



4malayalees Recommends