ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയില്‍ പലവട്ടം ഞങ്ങള്‍ ആ ഭീകര കാഴ്ച കണ്ടു'; ഇന്ത്യയിലെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തലുമായി വാര്‍ണര്‍

ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയില്‍ പലവട്ടം ഞങ്ങള്‍ ആ ഭീകര കാഴ്ച കണ്ടു'; ഇന്ത്യയിലെ അവസ്ഥയെ കുറിച്ച് വെളിപ്പെടുത്തലുമായി വാര്‍ണര്‍
ഐ.പി.എല്ലിനായി ഇന്ത്യയിലുണ്ടായിരുന്ന സമയം താന്‍ കണ്‍മുന്‍പില്‍ കണ്ട ഭീകര സംഭവവികാസങ്ങള്‍ വെളിപ്പെടുത്തി ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാനായി ആള്‍ക്കാര്‍ നിരത്തുകളില്‍ വരിവരിയായി നില്‍ക്കുന്ന കാഴ്ച ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയില്‍ തങ്ങല്‍ പലവട്ടം കണ്ടുവെന്ന് വാര്‍ണര്‍ പറഞ്ഞു.

'അവിടെ തുറന്ന സ്ഥലങ്ങളിലും മറ്റുമായി സംസ്‌കാര ചടങ്ങുകള്‍ നടത്തുകയാണ്. ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാനായി ആള്‍ക്കാര്‍ നിരത്തുകളില്‍ വരിവരിയായി നില്‍ക്കുന്ന കാഴ്ച ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള യാത്രയില്‍ ഞങ്ങല്‍ പലവട്ടം കണ്ടു. ആ കാഴ്ച ഭയപ്പെടുത്തുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമാണ്.'

'ഐ.പി.എല്‍ ഉപേക്ഷിക്കുക എന്നത് ശരിയായ തീരുമാനമായിരുന്നു. സാഹചര്യം മോശമായതിനാല്‍ എത്രയും വേഗം സാധിക്കുമോ അത്രയും വേഗം അവിടെ നിന്ന് മടങ്ങുവാനാണ് ആഗ്രഹിച്ചത്. ഞങ്ങള്‍ മാലിദ്വീപിലായിരുന്നപ്പോള്‍ അവിടേയും ഞങ്ങളുടേത് പോലെ കുറേ പേരുണ്ടായി. ഇന്ത്യയില്‍ നിന്ന് പ്രവേശന വിലക്കുള്ളതിനാല്‍ മാലിദ്വീപിലേക്ക് എത്തി തങ്ങളുടെ രാജ്യത്തിന് മടങ്ങാന്‍ സാധ്യത തേടിയവരായിരുന്നു അവര്‍.'

'ഇന്ത്യക്കാര്‍ക്ക് ക്രിക്കറ്റിനോടുള്ള സ്‌നേഹം നമുക്കറിയാവുന്നതാണ്. അവരുടെ മുഖത്ത് ചിരി കൊണ്ടുവരാന്‍ ക്രിക്കറ്റിന് സാധിക്കും. എന്നാല്‍ ബയോ ബബിളും ഒരു സിറ്റിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള പറക്കലും പ്രയാസമായിരുന്നു. എന്നാല്‍ സുരക്ഷ ഒരുക്കുന്നതില്‍ തങ്ങളാല്‍ കഴിയുന്ന എല്ലാം അവര്‍ ചെയ്തു' വാര്‍ണര്‍ പറഞ്ഞു.


Other News in this category



4malayalees Recommends