യുഎസ് കോവിഡ് 19മായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനെതിരെയുള്ള നിയമനടപടിയില്‍ പങ്കാളികളായി നിരവധി ഇന്ത്യക്കാര്‍; വിവിധ കാരണങ്ങളാല്‍ യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിയ എച്ച്1ബി വിസക്കാരടക്കമുള്ളവര്‍ ഇന്ത്യയില്‍ പെട്ടു

യുഎസ് കോവിഡ് 19മായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനെതിരെയുള്ള നിയമനടപടിയില്‍ പങ്കാളികളായി നിരവധി ഇന്ത്യക്കാര്‍; വിവിധ കാരണങ്ങളാല്‍ യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിയ എച്ച്1ബി വിസക്കാരടക്കമുള്ളവര്‍ ഇന്ത്യയില്‍ പെട്ടു
കോവിഡ്-19മായി ബന്ധപ്പെട്ട് യുഎസ് ഏര്‍പ്പെടുത്തിയ യാത്രാ നിരോധനത്തിനെ ചോദ്യം ചെയ്ത് കൊണ്ടുള്ള ലോ സ്യൂട്ടില്‍ കക്ഷി ചേര്‍ന്ന് കൊണ്ട് നിരവധി ഇന്ത്യക്കാര്‍ രംഗത്തെത്തി. കോവിഡ് റെഡ് ലിസ്റ്റില്‍ പെട്ട ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസിലേക്ക് വരുന്നതിന് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ ഭരണകൂടത്തിന്റെ നടപടിയാണ് ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത്. യുഎസ് ഡിസ്ട്രിക്ട് കോര്‍ട്ടില്‍ (ഡിസ്ട്രിക്ട് ഓഫ് കൊളംബിയ) അടുത്തിടെ ഒരു അമെന്‍ഡഡ് കംപ്ലയിന്റ് ഫയല്‍ ചെയ്തിരുന്നു.

ഇന്ത്യക്കാര്‍ അടക്കമുള്ള നിരവധി രാജ്യക്കാര്‍ യുഎസിലേക്ക് വരുന്നത് നിരോധിക്കുന്ന യാത്രാ വിലക്കിനെയായിരുന്നു ഇതിലൂടെ ചോദ്യം ചെയ്തിരുന്നത്. കുടിയേറ്റക്കാരല്ലാത്തവരും യാത്രക്ക് 14 ദിവസം മുമ്പ് ഇന്ത്യയില്‍ ചെലവഴിച്ചവരുമായവര്‍ യുഎസിലേക്ക് വരുന്നത് വിലക്കിക്കൊണ്ട് ഏപ്രില്‍ 30നായിരുന്ന ജോ ബൈഡന്‍ ഭരണകൂടം പ്രൊക്ലമേഷന്‍ ഇറക്കിയിരുന്നത്. ഇന്ത്യയില്‍ ഇന്ത്യന്‍ വേരിയന്റില്‍ പെട്ട കോവിഡ് പെരുകുന്ന സാഹചര്യത്തിലായിരുന്നു മുന്‍കരുതലായി യുഎസ് ഈ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

ഇന്ത്യയ്ക്ക് പുറമെ മറ്റ് നിരവധി രാജ്യങ്ങള്‍ക്ക് മേലും കോവിഡുമായി ബന്ധപ്പെട്ട യാത്രാ നിരോധനം യുഎസ് ഏര്‍പ്പെടുത്തിയിരുന്നു. ഈ യാത്രാ നിരോധനത്തില്‍ നിന്നും ഗ്രീന്‍കാര്‍ഡ് ഹോള്‍ഡര്‍മാരെ ഈ വിലക്കില്‍ നിന്നുമൊഴിവാക്കിയിരുന്നു. തല്‍ഫലമായി എച്ച്1ബി വിസകള്‍ അല്ലെങ്കില്‍ എച്ച് 4 ഡിപ്പെന്റന്റ് വിസകള്‍ എന്നിവയിലുള്ളവരും വിവിധ കാരണങ്ങളാല്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയവരുമായ നിരവധി പേര്‍ പ്രതിസന്ധിയിലായിരുന്നു. ഇവരില്‍ ചിലരാണ് യുഎസിന്റെ യാത്രാ നിരോധനത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends