മോണ്‍ട്‌റിയല്‍ എയര്‍പോര്‍ട്ടില്‍ ടെംപററി ഫോറിന്‍ വര്‍ക്കര്‍മാര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ തുടങ്ങി;കാരണം ഇവര്‍ക്കിടയില്‍ കോവിഡ് പെരുകുന്നതിന് സാഹചര്യമേറിയതിനാല്‍; ഇവര്‍ക്കായി തൊഴിലിടങ്ങളില്‍ മൊബൈല്‍ വാക്‌സിനേഷന്‍ നല്‍കണമെന്ന ആവശ്യമേറുന്നു

മോണ്‍ട്‌റിയല്‍ എയര്‍പോര്‍ട്ടില്‍ ടെംപററി ഫോറിന്‍ വര്‍ക്കര്‍മാര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ തുടങ്ങി;കാരണം ഇവര്‍ക്കിടയില്‍ കോവിഡ് പെരുകുന്നതിന് സാഹചര്യമേറിയതിനാല്‍; ഇവര്‍ക്കായി തൊഴിലിടങ്ങളില്‍ മൊബൈല്‍ വാക്‌സിനേഷന്‍ നല്‍കണമെന്ന ആവശ്യമേറുന്നു

മോണ്‍ട്‌റിയല്‍ -ട്രൂഡോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലിറങ്ങുന്ന ടെംപററി ഫോറിന്‍ വര്‍ക്കര്‍മാരെ കോവിഡ് 19 വാക്‌സിനേഷന് വിധേയമാക്കാന്‍ തുടങ്ങി. ഇവര്‍ക്കിടയില്‍ നിന്നും കോവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണീ മുന്‍കരുതലെടുക്കാന്‍ തുടങ്ങിയത്. ഇത് പ്രകാരം ചൊവ്വാഴ്ച ഗ്വാട്ടിമാലയില്‍ നിന്നെത്തിയ വിമാനത്തിലെ വിദേശ തൊഴിലാളികള്‍ക്കാണ് ഇത്തരത്തില്‍ ആദ്യമായി വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ഇത് പ്രകാരം ചാര്‍ട്ടേര്‍ഡ് ഫൈ്‌ലൈറ്റിലെത്തിയ 180 തൊഴിലാളികളില്‍ 95 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നാണ് ഇത് സംബന്ധിച്ച ഇനീഷ്യേറ്റീവിന്റെ കോ ഓഡിനേറ്ററായ മൈക്കല്‍ പിലോന്‍ പറയുന്നത്.


വെള്ളിയാഴ്ച ചുരുങ്ങിയത് 500ല്‍ അധികം തൊഴിലാളികളെത്തുമെന്നാണ് പിലോന്‍ പറയുന്നത്. ക്യൂബെക്ക് കാര്‍ഷിക മേഖലയില്‍ ടെംപററി ഫോറിന്‍ വര്‍ക്കര്‍മാര്‍ കൂടുതലായെത്തുന്നത് മാര്‍ച്ചിലും ഏപ്രിലിലുമാണ്. ഇടുങ്ങിയ താമസസ്ഥലങ്ങളില്‍ കുറേ പേര്‍ തിങ്ങി നിറഞ്ഞ് താമസിക്കുന്നതിനാല്‍ ടെംപററി ഫോറിന്‍ വര്‍ക്കേര്‍സിന് കോവിഡ് പിടിപെടാന്‍ സാധ്യതയേറെയായിട്ടും ഇവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതിന് ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നുവെന്ന് നിരവധി അഡ്വേക്കറ്റുകള്‍ മുന്നറിയിപ്പേകിയിരുന്നു.

നിരവധി ടെംപററി വര്‍ക്കര്‍മാര്‍ വാക്‌സിനേഷന്‍ സെന്ററുകളില്‍ നിന്നും വളരെ അകലത്താണ് താമസിക്കുന്നത്. ഇതിനാല്‍ ഇവര്‍ക്ക് വാക്‌സിനെടുക്കാന്‍ എത്താന്‍ പ്രയാസങ്ങള്‍ നേരിടുന്നുമുണ്ട്. ഇതിനാല്‍ ഇവര്‍ക്കായി തൊഴിലിടങ്ങളില്‍ മൊബൈല്‍ വാക്‌സിനേഷന്‍ സൗകര്യം പ്രദാനം ചെയ്യണമെന്നും അഡ്വക്കേറ്റുകളും മൈഗ്രന്റ് ഗ്രൂപ്പുകളും നിരന്തരം ആവശ്യപ്പെടുന്നുമുണ്ട്. എന്നാല്‍ റീജിയണല്‍ ഹെല്‍ത്ത് ബോര്‍ഡുകള്‍ ഇതിനോട് എതിര്‍പ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends