നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടങ്ങി: യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍

നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടങ്ങി: യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍
നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാരെ യുഎഇയിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. ഇക്കാര്യത്തില്‍ യുഎഇ അധികൃതരുമായും വിദേശകാര്യ ഓഫിസുമായും ചര്‍ച്ചകള്‍ തുടരുകയാണ്. എന്നാല്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് യുഎഇ ദേശീയ ദുരന്ത നിവാരണ സമിതിയാണ്. ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് പ്രാബല്യത്തില്‍ വന്നത്. ഇതു മൂലം ആയിരങ്ങളാണ് നാട്ടില്‍ കുടുങ്ങിയത്. ഇന്ത്യയിലെ കോവിഡ് സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തില്‍ അധികം വൈകാതെ എയര്‍ ബബ്ള്‍ കരാര്‍ പ്രകാരമുള്ള വിമാന സര്‍വീസ് തുടരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അംബാസഡര്‍ പവന്‍ കപൂര്‍ കൂട്ടിച്ചേര്‍ത്തു.



Other News in this category



4malayalees Recommends