കാനഡ കോവിഡ് 19 വാക്‌സിനേഷനില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു; ജനങ്ങളില്‍ 58 ശതമാനം പേര്‍ക്കും വാക്‌സിന്റെ ആദ്യ ഡോസ് നല്‍കി കാനഡ; വാക്‌സിനേഷന്‍ തുടങ്ങാന്‍ വൈകിയതിന്റെ കുറവ് പരിഹരിച്ച് വികസിത രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ മുന്നേറി കാനഡ

കാനഡ കോവിഡ് 19 വാക്‌സിനേഷനില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു; ജനങ്ങളില്‍ 58 ശതമാനം പേര്‍ക്കും  വാക്‌സിന്റെ ആദ്യ ഡോസ് നല്‍കി കാനഡ; വാക്‌സിനേഷന്‍ തുടങ്ങാന്‍ വൈകിയതിന്റെ കുറവ് പരിഹരിച്ച് വികസിത രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ മുന്നേറി കാനഡ

കാനഡ കോവിഡ് 19 വാക്‌സിനേഷനില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചുവെന്ന ആശ്വാസകരമായ കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം ജനതയില്‍ 58 ശതമാനം പേര്‍ക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കാന്‍ സാധിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. മറ്റ് നിരവധി രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്‌സിനേഷന്‍ തുടങ്ങാന്‍ കാനഡ താമസിച്ചിരുന്നുവെങ്കിലും ആ പിഴവിനെ മറി കടന്നാണ് രാജ്യം വാക്‌സിനേഷനില്‍ കുതിച്ച് ചാട്ടം നടത്തിയിരിക്കുന്നത്.


ജനങ്ങളില്‍ 63 ശതമാനം പേരെയും കോവിഡ് വാക്‌സിനേഷന് വിധേയമാക്കിയ ഇസ്രായേലിന് തൊട്ട് പുറകെയാണ് കാനഡ നിലവില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ യുകെയും കാനഡയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണുള്ളത്. ലോകത്തിലെ മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡ് വാക്‌സിനേഷന്റെ കാര്യത്തില്‍ കാനഡ മികച്ച നേട്ടമാണുണ്ടാക്കിയിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ രാജ്യമാ സീഷെല്‍സ് ജനതയില്‍ 70 ശതമാനം പേരെയും കോവിഡ് വാക്‌സിനേഷന് വിധേയരാക്കിയിട്ടുണ്ട്.

എന്നാല്‍ ഇവിടുത്തെ ജനസംഖ്യ വെറും 97,000 പേര്‍ മാത്രമാണുള്ളത്. ചൈനയില്‍ വികസിപ്പിച്ച സിനോഫാം വാക്‌സിനാണിവിടെ വിതരണം ചെയ്തിരിക്കുന്നത്. ഈ വാക്‌സിന് കാനഡ അംഗീകാരം നല്‍കിയിട്ടില്ല. ജൂലൈ മാസത്തോടെ ജനങ്ങളില്‍ 70 ശതമാനം പേരെയും വാക്‌സിനേറ്റ് ചെയ്യാനാണ് യുഎസ് ലക്ഷ്യമിട്ടിരിക്കുന്നത്. യുഎസില്‍ തുടക്കത്തില്‍ വാക്‌സിനേഷനില്‍ മന്ദഗതിയായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ നിലവില്‍ വന്‍ കുതിച്ച് ചാട്ടമുണ്ടായിട്ടുണ്ട്.

Other News in this category



4malayalees Recommends