മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ഫേസ്ബുക്ക് ; കാരണം ട്രംപിന്റെ പോസ്റ്റുകള്‍ ജനുവരിയിലെ കാപിറ്റോള്‍ കലാപത്തിന് കാരണമായതിനാല്‍; തന്റെ വോട്ടര്‍മാരെ അപമാനിക്കുന്ന നീക്കമെന്ന് പ്രതികരിച്ച് ട്രംപ്

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ഫേസ്ബുക്ക് ; കാരണം ട്രംപിന്റെ പോസ്റ്റുകള്‍ ജനുവരിയിലെ കാപിറ്റോള്‍ കലാപത്തിന് കാരണമായതിനാല്‍; തന്റെ വോട്ടര്‍മാരെ അപമാനിക്കുന്ന നീക്കമെന്ന് പ്രതികരിച്ച് ട്രംപ്

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ഫേസ്ബുക്ക് വെളളിയാഴ്ച രംഗത്തെത്തി. രണ്ട് വര്‍ഷത്തേക്കാണീ വിലക്കെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഏറ്റവും ചുരുങ്ങിയത് 2023 ജനുവരി വരെയെങ്കിലും ഈ നിരോധനം നിലവിലുണ്ടാകും. നിയമം ലംഘിക്കുന്ന ലോകനേതാക്കളുടെ അക്കൗണ്ടുകള്‍ ഭാവിയില്‍ കൈകാര്യം ചെയ്യുന്ന കാര്യത്തിലുള്ള നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്നും ഫേസ്ബുക്ക് പറയുന്നു.


2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്ത അമേരിക്കക്കാരെ തന്നെ അപമാനിക്കുന്ന നീക്കമാണ് തന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതിലൂടെ ഫേസ്ബുക്ക് നടത്തിയിരിക്കുന്നതെന്നാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്കിന്റെ ഇന്റിപെന്റന്റ് ഓവര്‍സൈറ്റ് ബോര്‍ഡാണ് മേയ് മാസത്തില്‍ ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിന് തീരുമാനിച്ചിരുന്നത്. യുഎസ് കാപിറ്റോളില്‍ ജനുവരി ആറിന് കലാപമുണ്ടായത് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെ തുടര്‍ന്നാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

ജനുവരി ഏഴിന് ട്രംപിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത തീയതി മുതല്‍ രണ്ട് വര്‍ഷത്തേക്കായിരുന്നു അദ്ദേഹത്തിന്റെ അക്കൗണ്ടിന്റെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നത്. അദ്ദേഹത്തിന്റെ അക്കൗണ്ട് പൊതു ജന സുരക്ഷക്ക് ഭീഷണിയില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ അത് പുനസ്ഥാപിക്കുകയുള്ളൂവെന്നാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ ഫേസ്ബുക്ക് പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്കിന്റെ നിലപാടിനോട് പെട്ടെന്ന് പ്രതികരിക്കാന്‍ ട്രംപിന്റെ വക്താവ് തയ്യാറായിട്ടില്ല.

Other News in this category



4malayalees Recommends