യുഎസിലെ കുടിയേറ്റ പരിഷ്‌കാരങ്ങളില്‍ ഓപ്പറേഷണല്‍ ഇംപ്രൂവ്‌മെന്റുണ്ടാകണമെന്ന നിര്‍ദേശവുമായി ഇമിഗ്രേഷന്‍ പോളിസി വിദഗ്ധന്‍; കുടിയേറ്റ നയങ്ങളില്‍ പരിഷ്‌കാരങ്ങളുണ്ടായില്ലെങ്കില്‍ കഴിവുറ്റവര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുമെന്ന് ഒബാമ കാലത്തെ എക്‌സ്പര്‍ട്ട്

യുഎസിലെ കുടിയേറ്റ പരിഷ്‌കാരങ്ങളില്‍ ഓപ്പറേഷണല്‍ ഇംപ്രൂവ്‌മെന്റുണ്ടാകണമെന്ന നിര്‍ദേശവുമായി ഇമിഗ്രേഷന്‍ പോളിസി വിദഗ്ധന്‍; കുടിയേറ്റ നയങ്ങളില്‍ പരിഷ്‌കാരങ്ങളുണ്ടായില്ലെങ്കില്‍ കഴിവുറ്റവര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുമെന്ന് ഒബാമ കാലത്തെ എക്‌സ്പര്‍ട്ട്
യുഎസിലെ ജോ ബൈഡന്‍ ഭരണകൂടം നടപ്പിലാക്കുന്ന കുടിയേറ്റ പരിഷ്‌കാരങ്ങള്‍ നല്ലതാണെന്ന അഭിപ്രായം പരക്കെ ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഓപ്പറേഷണല്‍ ഇംപ്രൂവ്‌മെന്റുണ്ടാകണമെന്ന നിര്‍ദേശവുമായി ഒബാമ ഭരണകൂടത്തിലെ ഇമിഗ്രേഷന്‍ പോളിസി എക്‌സ്പര്‍ട്ടായ ഡൗഗ് റാന്‍ഡ് രംഗത്തെത്തി. ഇത്തരത്തില്‍ കുടിയേറ്റ നയങ്ങളില്‍ പൊളിച്ചെഴുത്തുണ്ടായിട്ടില്ലെങ്കില്‍ കഴിവുറ്റവര്‍ യുഎസിനെ വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുമെന്നാണ് റാന്‍ഡ് മുന്നറിയിപ്പേകുന്നത്.

യുഎസില്‍ വിവിധ മേഖലകളില്‍ ഇപ്പോള്‍ തന്നെ വിദഗ്ധരുടെ ക്ഷാമം രൂക്ഷമായതിനാല്‍ പല നിര്‍ണായക സര്‍വീസുകളും താളം തെറ്റിയിരിക്കുന്നുവെന്നും സ്‌കില്‍ഡ് കുടിയേറ്റത്തിലുണ്ടായ ഇടിവാണിതിന് കാരണമെന്നും അടുത്തിടെ പുറത്ത് വന്ന യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ് ) ഡാറ്റ സ്ഥിരീകരിക്കുന്നുവെന്നും റാന്‍ഡ് എടുത്ത് കാട്ടുന്നു. യുഎസില്‍ കുടിയേറ്റ നയങ്ങളില്‍ പ്രത്യേകിച്ച് ട്രംപ് ഭരണകൂടത്തിന്റെ കാലത്തെടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളാല്‍ കുടിയേറ്റക്കാരില്‍ നല്ലൊരു ശതമാനം പേര്‍ കൂടുതല്‍ ഉദാരമായ കുടിയേറ്റ നയങ്ങള്‍ പുലര്‍ത്തുന്ന മറ്റ് രാജ്യങ്ങളിലേക്ക് നീങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

ഒബാമ ഭരണകാലത്ത് വൈറ്റ് ഹൗസില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫോര്‍ എന്റര്‍പ്രണല്‍ഷിപ്പായി റാന്‍ഡ് സേവനം ചെയ്തിരുന്നു. നിലവില്‍ ബോണ്ട്‌ലെസ് ഇമിഗ്രേഷന്‍ എന്ന ഇമിഗ്രേഷന്‍ രംഗത്തെ ടെക്‌നോളജി കമ്പനിയുടെ കോ-ഫൗണ്ടറാണ് റാന്‍ഡ്. രാജ്യത്തെ ഇമിഗ്രേഷന്‍ സിസ്റ്റം മെച്ചപ്പെടുത്തണമെന്ന് യുഎസ്‌സിഐഎസിനോട് നിരന്തരം ഇദ്ദേഹവും സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ട് വരുന്നുണ്ട്. ഇത്തരം നിര്‍ദേശങ്ങള്‍ ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സും അഥവാ എഫ്എഎസും ആവശ്യപ്പെടുന്നുണ്ട്. എഫ്എഎസില്‍ സീനിയര്‍ ഫെല്ലോയാണ് റാന്‍ഡ്.

Other News in this category4malayalees Recommends