നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് ; കാനഡയില്‍ മുസ്ലീം കുടുംബത്തെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വേദന പങ്കുവച്ച് ജസ്റ്റിന്‍ ട്രൂഡോ

നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് ; കാനഡയില്‍ മുസ്ലീം കുടുംബത്തെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വേദന പങ്കുവച്ച് ജസ്റ്റിന്‍ ട്രൂഡോ
കാനഡയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ട്രക്ക് ഇടിക്കുകയും നാലുപേരെ കൊലപ്പെടുത്തുകയും ചെയ്തത് മുസ്‌ലിം വിദ്വേഷത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കാനഡയിലെ പൊലീസ്. അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇപ്പോഴിതാ രാജ്യത്തെ മുസ്‌ലിംകള്‍ക്കൊപ്പം ഞങ്ങളുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഞായറാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മുസ്‌ലിംകള്‍ക്കെതിരെയുള്ള വിദ്വേഷം, വഞ്ചനയാണെന്നും നിന്ദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തോടുള്ള വെല്ലുവിളിയാണ്. ഇത് അവസാനിപ്പിക്കണമെന്നും സംഭവം തന്നെ ഭയപ്പെടുത്തുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ടെന്നും ഇരകളുടെ കുടുംബത്തോട് ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

കാനഡയിലെ ഒന്റാരിയോ പ്രവിശ്യയുടെ തെക്ക് ഭാഗത്താണ് ഒരു കുടുംബത്തിലെ നാലു പേര്‍ കഴിഞ്ഞ ദിവസം പിക്ക് അപ് ട്രക്ക് ഇടിച്ച് മരിച്ചത്. 20 വയസ്സുള്ള ഒരു യുവാവാണ് വാഹനം ഓടിച്ചിരുന്നത്. 20കാരനായ നഥാനിയേല്‍ വെല്‍റ്റ്മാനാണ് പ്രതി. അപകടമുണ്ടാകുമ്പോള്‍ ഇയാള്‍ സംരക്ഷണ കവചം ധരിച്ചിരുന്നു എന്നതാണ് സംശയത്തിന് ഇടയാക്കിയത്. ഇടിയുടെ ആഘാതം ഏല്‍ക്കാതിരിക്കാനായിരുന്നു ഇത്. അക്രമിയെ പിന്നീട് അപകടമുണ്ടായതിന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഒരു മാളില്‍വെച്ച് പോലീസ് പിടികൂടിയെന്നും ചെയ്തു. അപകടം ആസൂത്രിതവും മുന്‍കൂട്ടി തീരുമാനിച്ചതുമായിരുന്നു എന്നതിന് തെളിവുകളുണ്ട്. വെറുപ്പും വിദ്വേഷവുമാണ് അക്രമത്തിന് കാരണവും പ്രേരണയും. മുസ്‌ലിം കുടുംബം ആയതുകൊണ്ടാണ് അവര്‍ക്കെതിരെ അക്രമമുണ്ടായത് എന്നാണ് വ്യക്തമാകുന്നതെന്നും ഡിറ്റക്ടീവ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends