ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രാ വിലക്ക് നീട്ടിയതോടെ പ്രവാസികള്‍ ദുരിതത്തില്‍

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രാ വിലക്ക് നീട്ടിയതോടെ പ്രവാസികള്‍ ദുരിതത്തില്‍
ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് വീണ്ടും നീട്ടി. ജൂലൈ 6 വരെയാണ് വിലക്ക് നീട്ടിയത്. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കുന്നില്ല.

കഴിഞ്ഞ മാസം 25 നാണ് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ പ്രവാസികള്‍ ദുരിതത്തിലാണ്. നാട്ടില്‍ അകപ്പെട്ടു ജോലി നഷ്ടമാകുമെന്ന ആശങ്കയിലാണ് പലരും.

Other News in this category



4malayalees Recommends