ഒന്റാറിയോവില്‍ മൂന്നാം കോവിഡ് തരംഗത്തിന് ശമനമായതോടെ ആദ്യഘട്ട ഇളവുകള്‍ വെള്ളിയാഴ്ച മുതല്‍; റീട്ടെയില്‍ , ഔട്ട്‌ഡോര്‍ ആക്ടിവിറ്റികള്‍ തുടങ്ങിയവക്ക് മേലുള്ള നിയന്ത്രണങ്ങളിലടക്കം വിട്ട് വീഴ്ചകള്‍; രോഗനിയന്ത്രണത്തിന് സഹകരിച്ചതിന് നന്ദി പറഞ്ഞ് പ്രീമിയര്‍

ഒന്റാറിയോവില്‍ മൂന്നാം കോവിഡ് തരംഗത്തിന് ശമനമായതോടെ ആദ്യഘട്ട ഇളവുകള്‍ വെള്ളിയാഴ്ച മുതല്‍; റീട്ടെയില്‍ , ഔട്ട്‌ഡോര്‍ ആക്ടിവിറ്റികള്‍ തുടങ്ങിയവക്ക് മേലുള്ള നിയന്ത്രണങ്ങളിലടക്കം വിട്ട് വീഴ്ചകള്‍;  രോഗനിയന്ത്രണത്തിന് സഹകരിച്ചതിന് നന്ദി പറഞ്ഞ് പ്രീമിയര്‍
മൂന്നാം കോവിഡ് തരംഗത്തിന് ശമനമായതോടെ ഒന്റാറിയോ സമ്പദ് വ്യവസ്ഥയെ ഘട്ടം ഘട്ടമായി വീണ്ടും തുറക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇളവുകളുടെ ആദ്യഘട്ടം നേരത്തെ പദ്ധതിയിട്ടതിനേക്കാള്‍ മൂന്ന് ദിവസം മുമ്പ് നിലവില്‍ വരുമെന്നാണ് വ്യക്തമായിരിക്കുന്നത്. ഇത് പ്രകാരം വെള്ളിയാഴ്ചയായിരിക്കും ഇളവുകള്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി റീട്ടെയില്‍, ഔട്ട്‌ഡോര്‍ ആക്ടിവിറ്റികള്‍ തുടങ്ങിയവക്ക് മേലുള്ള നിയന്ത്രണങ്ങളിലടക്കം ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതായിരിക്കുമെന്നാണ് പ്രൊവിന്‍ഷ്യല്‍ സര്‍ക്കാര്‍ പറയുന്നത്.

വാക്‌സിനേഷന്‍ നിരക്കുകളിലെ പുരോഗതി കേസുകളിലെയും മരണങ്ങളിലെയും കുറവ് തുടങ്ങിയ ശാസ്ത്രീയ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാഠണ് ഒന്റാറിയോ പ്രൊവിന്‍സിലെ അധികൃതര്‍ വിശദീകരിക്കുന്നത്. വൈറസ് ബാധയെ പിടിച്ച് കെട്ടാന്‍ ത്യാഗപൂര്‍ണമായ രീതിയില്‍ പ്രയത്‌നിച്ച എല്ലാ ഒന്റാറിയോക്കാര്‍ക്കും ഒരു പ്രസ്താവനയിലൂടെ നന്ദി പ്രകടിപ്പിച്ച് പ്രീമിയര്‍ ഡൗഗ് ഫോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്.

പ്രൊവിന്‍സില്‍ നല്ല നിലയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന വാക്‌സിനേഷന്‍ പ്രോഗ്രാമാണ് ഇത്തരത്തില്‍ രോഗത്തെ പിടിച്ച് കെട്ടുന്നതില്‍ നല്ല പങ്ക് വഹിച്ചതെന്നും പ്രീമിയര്‍ ഓര്‍മിപ്പിക്കുന്നു. അതിനാല്‍ ഏവരും അവരവരുടെ ടേം ആകുമ്പോള്‍ വാക്‌സിനേഷനെടുക്കണമെന്നും ഫോര്‍ഡ് നിര്‍ദേശിക്കുന്നു. ആദ്യ ഘട്ട ഇളവുകള്‍ ജൂണ്‍ 14 മുതല്‍ ലഭ്യമാക്കാനായിരുന്നു സര്‍ക്കാര്‍ നേരത്തെ പദ്ധതിയിട്ടത്. എന്നാല്‍ അത് മൂന്ന് ദിവസം മുമ്പ് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും പ്രീമിയര്‍ സ്ഥിരീകരിക്കുന്നു.

Other News in this category



4malayalees Recommends