17 വയസുകാരന്‍ വിദ്യാര്‍ത്ഥിക്കൊപ്പം വിവാഹ ബന്ധം വേര്‍പെടുത്തിയ അധ്യാപികയുടെ ഒളിച്ചോട്ടം ; പൊലീസ് തിരച്ചില്‍ തുടരുന്നു

17 വയസുകാരന്‍ വിദ്യാര്‍ത്ഥിക്കൊപ്പം വിവാഹ ബന്ധം വേര്‍പെടുത്തിയ അധ്യാപികയുടെ ഒളിച്ചോട്ടം ; പൊലീസ് തിരച്ചില്‍ തുടരുന്നു
17 വയസുകാരന്‍ വിദ്യാര്‍ത്ഥിക്കൊപ്പം അധ്യാപിക ഒളിച്ചോടിയ സംഭവത്തില്‍ പൊലീസ് തിരച്ചില്‍ തുടരുന്നു. പ്രൈവറ്റ് സ്‌കൂളിലെ അധ്യാപികയാണ് താന്‍ ട്യൂഷന്‍ നല്‍കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടിയത്. പാനിപ്പത്തിലാണ് സംഭവം. വിവാഹ വേര്‍ബന്ധം വേര്‍പ്പെടുത്തിയ അധ്യാപിക മാതാപിതാക്കള്‍ക്കൊപ്പം ദേശ്‌രാജ് കോളനിയിലായിരുന്നു താമസിച്ചിരുന്നത്.

ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അധ്യാപികയ്‌ക്കെതിരായി പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവര്‍ തന്റെ മകനെ പഠിപ്പിച്ചിരുന്നതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ലോക്ഡൗണ്‍ മൂലം സ്‌കൂള്‍ അടച്ചതോടെ ദിവസം നാല് മണിക്കൂറോളം അധ്യാപിക മകന് ക്ലാസെടുത്തിരുന്നുവെന്നും പറയുന്നു. മെയ് 29നാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു.

ട്യൂഷന് പോയ മകന്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ടീച്ചറുടെ വീട്ടിലെത്തി മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് ടീച്ചറെയും കാണാനില്ലെന്ന വിവരം ലഭിച്ചത്. ഇവരെ കണ്ടെത്താനായി അന്വേഷണം നടന്നുവരികയാണ്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതോടെ ഇരുവരും ഒളിച്ചോടിയെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.

Other News in this category4malayalees Recommends